അഭയാര്‍ത്ഥിത്വം പ്രമേയമാകുന്ന ശില്പം വത്തിക്കാനില്‍ സ്ഥാപിച്ചു

അഭയാര്‍ത്ഥിത്വം പ്രമേയമാകുന്ന ശില്പം വത്തിക്കാനില്‍ സ്ഥാപിച്ചു

ഒരു വഞ്ചിയില്‍ ഒന്നായി നീങ്ങുന്ന, പല ലോകരാജ്യങ്ങളില്‍ നിന്നുള്ള 140 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും. ഇതാണ് കനേഡിയന്‍ ശില്പി തിമോത്തി ഷ്മാല്‍സ് നിര്‍മ്മിച്ച പുതിയ ശില്പം. അപ്രതീക്ഷിത മാലാഖമാര്‍ എന്ന പേരിലുള്ള ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത് വത്തിക്കാനിലെ സെ. പീറ്റേഴ്സ് അങ്കണത്തിലാണ്. കുടിയേറ്റ-അഭയാര്‍ത്ഥി ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശില്പത്തിന്‍റെ അനാച്ഛാദനം നിര്‍വഹിച്ചു. "ആതിഥ്യ മര്യാദ മറക്കരുത്. അതുവഴി ദൈവദൂതന്മാരെ അറിയാതെ സത്കരിച്ചവരുണ്ട്" എന്ന വി. പൗലോസിന്‍റെ വാക്കുകളാണ് ശില്‍പത്തിന്‍റെ പ്രചോദനമെന്നു ശില്‍പി പറഞ്ഞു. കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും പരമാവധി പരിഗണന കാണിക്കണമെന്ന തന്‍റെ നിലപാടു കൂടുതല്‍ പ്രചരിപ്പിക്കുന്നതിനാണ് മാര്‍പാപ്പ ഈ ശില്‍പം വത്തിക്കാനില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org