കാര്‍ഡിനല്‍ ജോര്‍ജ് കൂവക്കാട്ട്
ആഗോളസഭയിലെ നിയുക്ത കാര്‍ഡിനല്‍ ഡോ. ജോര്‍ജ് കൂവക്കാട്ട്, വൈദിക പദവിയില്‍ നിന്നു കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹനാകുകയാണ്. 2004-ല്‍ ചങ്ങനാശ്ശേരി അതിരൂപത വൈദിക നായി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, കാനോന്‍ നിയമത്തില്‍ റോമില്‍ നിന്നു ഡോക്ടറേറ്റ് നേടി. 2006-ല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ചേര്‍ന്നു. അള്‍ജീ രിയ, ദക്ഷിണ കൊറിയ, കോസ്റ്ററിക്ക, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ വത്തി ക്കാന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ സേവനം ചെയ്ത ശേഷം അദ്ദേഹം 2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശപര്യടനങ്ങളുടെ ചുമതലയുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കാര്‍ഡിനല്‍ പദവി സ്വീകരിക്കു ന്നതിനു മുന്നോടിയായി അദ്ദേഹം നവംബര്‍ 24 നു ആര്‍ച്ചുബിഷപ്പായി അഭിഷിക്ത നാകുന്നു. നിയുക്ത കാര്‍ഡിനല്‍ ഡോ. ജോര്‍ജ് കൂവക്കാട്ട്, സത്യദീപത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:
സിനഡല്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ സഭകളുടെ പ്രതികരണം എങ്ങനെ? അതിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങിയെന്ന് പറയാമോ?
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 'ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, ഭാഗഭാഗിത്വം, മിഷന്‍' എന്ന വിഷയത്തില്‍ 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ സഭയെ നവീകരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സിനഡിന്റെ അവസാന രേഖ പുറത്തുവന്നു കഴിഞ്ഞു. ദൈവജനം മുഴുവനും ഒന്നുചേര്‍ന്ന് സ്വര്‍ഗീയ പിതാവിന്റെ സവിധത്തിലേക്ക് തീര്‍ഥാടനം നടത്തുന്ന തിരുസഭയുടെ യഥാര്‍ഥ പരിച്ഛേദം ഈ സിനഡ് ദിവസങ്ങളില്‍ കാണാന്‍ സാധിച്ചു. പ്രാര്‍ഥനയോടെ തുടങ്ങി പാപ്പയും, കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ ഒന്നുചേര്‍ന്ന സിനഡ് ഹാള്‍ പരസ്പരം ശ്രവി ക്കുന്ന ഒരിടമായിരുന്നു. എല്ലാവരെയും കേള്‍ക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്യുകയും അത് സിനഡിന്റെ അവസരത്തില്‍ പ്രായോഗികമാവുകയും ചെയ്തു. ഈ തുറന്ന കേള്‍വിയുടെയും, ഒരുമിച്ചുള്ള സഞ്ചാരത്തിന്റെയും ആഹ്വാനം യൂറോപ്പില്‍ മാത്രമല്ല, ലോകമെമ്പാടും ആഹ്ലാദത്തോടെ സ്വീകരിക്കപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാ ക്കുന്നത്.
സിനഡ് ഹാള്‍ പരസ്പരം ശ്രവിക്കുന്ന ഒരിടമായി രുന്നു. എല്ലാവരെയും കേള്‍ക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്യുകയും അത് സിനഡിന്റെ അവസരത്തില്‍ പ്രായോ ഗികമാവുകയും ചെയ്തു. ഈ തുറന്ന കേള്‍വിയുടെയും, ഒരുമിച്ചുള്ള സഞ്ചാരത്തിന്റെയും ആഹ്വാനം യൂറോപ്പില്‍ മാത്രമല്ല, ലോകമെമ്പാടും ആഹ്ലാദത്തോടെ സ്വീകരിക്കപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മാര്‍പാപ്പയുമായുള്ള അടുപ്പത്തെക്കുറിച്ച് പറയാമോ? മാര്‍പാപ്പയില്‍ ഏറ്റവും അങ്ങയെ ആകര്‍ഷിച്ച കാര്യം എന്താണ്?
ഫ്രാന്‍സിസ് മാര്‍പാപ്പ വളരെയധികം ഊര്‍ജസ്വലനും, കര്‍മ്മോത്സുകനും, പ്രാര്‍ഥനാരൂപിയില്‍ ജീവിക്കുന്ന ഒരാളുമാണ്. കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എനിക്കും വ്യക്തിപരമായി ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാവുന്ന കുറെയേറെ നല്ല ഓര്‍മ്മകള്‍ പരിശുദ്ധ പിതാവിനോടൊപ്പമുള്ള കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്. പാവങ്ങളോടും, അശരണരോടും, വേദനിക്കുന്നവരോടും
പാപ്പ കാണിക്കുന്ന സ്‌നേഹവും സാഹോദര്യവും എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്. ഏതെല്ലാം സുകൃതങ്ങളാണോ പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി സ്വീകരിക്കാന്‍
എന്നെ പ്രേരിപ്പിച്ചത്, അവയെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു ജീവിതമാണ് പരിശുദ്ധ പിതാവിന്റേത്.
മാര്‍പാപ്പയുടെ ഒരു രാജ്യത്തേക്കുള്ള യാത്ര സജ്ജീകരിക്കപ്പെടുന്നതിന്റെ ഒരുക്കങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്?
ഇത്തരം ഒരുക്കങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്താണ്?
പത്രോസിന്റെ പിന്‍ഗാമിയുടെ തീര്‍ഥാടനമാണ് മാര്‍പാപ്പയുടെ ഓരോ സന്ദര്‍ശനവും. നീണ്ട മാസങ്ങളുടെ തയ്യാറെടുപ്പും പദ്ധതികളും നടത്തിയ ശേഷമാണ് ഓരോ യാത്രയും യാഥാര്‍ഥ്യമാവുക. ഞാന്‍ ഒറ്റയ്ക്കല്ല,, എന്നോടൊപ്പം ഒരു പറ്റം ആളുകള്‍ ഒരുമിച്ചാണ് ഈ ശുശ്രൂഷ എളിയ രീതിയില്‍ ഞങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. പാപ്പയുടെ യാത്രകളില്‍ അദ്ദേഹത്തോടൊപ്പം ഏകദേശം 50 പരിവാര അംഗങ്ങളും 70 ഓളം പത്രപ്രവര്‍ത്തകരും യാത്ര ചെയ്യുന്നുണ്ട്. മാര്‍പാപ്പയുടെ പരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ഇവരുടെയെല്ലാം യാത്ര, താമസം, ഭക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യം. പല വര്‍ഷങ്ങളിലൂടെ നടക്കുന്ന ഈ തയ്യാറെടുപ്പിന്റെ വേളയില്‍ പരസ്പരം പലവട്ടം സംസാരിച്ചും പാപ്പയ്ക്കു മുമ്പേ രണ്ടു പ്രാവശ്യം ആ രാജ്യം നേരിട്ടു സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയുമാണു പേപ്പല്‍ യാത്രകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്.
ഓരോ യാത്രയുടെ ഒരുക്കത്തിലും വ്യത്യസ്തമായ വെല്ലുവിളികളാണു നേരിടേണ്ടി വരിക.
സുവിശേഷം കടന്നുചെന്നിട്ടില്ലാത്ത എല്ലാ വ്യക്തികളിലേക്കും, പ്രത്യേകിച്ച് പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍, അനാഥര്‍, വൃദ്ധര്‍, ആലംബഹീനര്‍ എന്നിവര്‍ക്കെല്ലാം മിശിഹായുടെ സുവിശേഷത്തിന്റെ സന്തോഷം പകരുക എന്നതാണ് മാര്‍പാപ്പ ഏറ്റവും പരിഗണന നല്‍കുന്ന വിഷയം എന്ന് എനിക്കു തോന്നുന്നു.
ഓരോ മാര്‍പാപ്പമാര്‍ക്കും അവരുടെ ശുശ്രൂഷാമേഖലയിലുള്ള പരിഗണനകള്‍ വ്യത്യസ്തങ്ങളാണല്ലോ. ഈ മാര്‍പാപ്പ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്യം എന്താണെന്നാണ് അങ്ങേയ്ക്ക് തോന്നുന്നത്?
സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സഭയുടെ എക്കാലത്തെയും ഏറ്റവും പ്രധാന ലക്ഷ്യം. അതിന് കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് ഓരോ മാര്‍പാപ്പയും ഓരോ മാര്‍ഗം സ്വീകരിക്കുന്നു. ഊന്നലുകള്‍ വ്യത്യസ്തങ്ങളായിരിക്കും എന്നു മാത്രമേയുള്ളൂ. ഈ മാര്‍ഗങ്ങളെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണ് സഭയെ നയിക്കുന്നത്. സുവിശേഷം കടന്നുചെന്നിട്ടില്ലാത്ത എല്ലാ വ്യക്തികളിലേക്കും, പ്രത്യേകിച്ച് പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍, അനാഥര്‍, വൃദ്ധര്‍, ആലംബഹീനര്‍ എന്നിവര്‍ക്കെല്ലാം മിശിഹായുടെ സുവിശേഷത്തിന്റെ സന്തോഷം പകരുക എന്നതാണ് മാര്‍പാപ്പ ഏറ്റവും പരിഗണന നല്‍കുന്ന വിഷയം എന്ന് എനിക്കു തോന്നുന്നു.
ഏതെങ്കിലും രാജ്യത്ത് മാര്‍പാപ്പ സ്വീകരിക്കപ്പെട്ട വിധം അങ്ങേയ്ക്ക് കൂടുതല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത് ഒന്ന് പറയാമോ?
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ഏഷ്യന്‍ രാജ്യമായ തിമോര്‍ ലെസ്റ്റില്‍ 6 ലക്ഷം പേര്‍ പങ്കെടുത്ത വിശുദ്ധ ബലി അവിസ്മരണീയം.
വ്യക്തിപരമായ ഇഷ്ടങ്ങളോ, താല്പര്യങ്ങളോ അല്ല, ഈശോ എല്ലാറ്റിന്റെയും കേന്ദ്രസ്ഥാനത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. ഈശോ നമ്മുടെ കര്‍മ്മമണ്ഡലങ്ങളുടെ നിയന്താവായി വരുമ്പോള്‍ ജീവിതംതന്നെ അവിടുത്തെ സ്‌നേഹത്തിന്റെ പരിമളം പരത്തുന്നതാകും.
മെത്രാന്‍ പട്ടത്തിന് അങ്ങ് സ്വീകരിക്കുന്ന ആപ്തവാക്യം ഏതാണ്? അതിന്റെ വിശദീകരണം ഒന്നു പറയാമോ?
'To spread the fragrance of Christ's love' എന്നതാണ് എന്റെ മോട്ടോ. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍നിന്നും പ്രേരണ സ്വീകരിച്ചാണ് ഈ ആപ്തവാക്യം ഞാന്‍ തിരഞ്ഞെടുത്തത്. നമ്മള്‍ ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ പ്രവൃത്തിയും ഈശോയുടെ സ്‌നേഹത്തിന്റെ പരിമളം പരത്തുന്നതാകണം. വ്യക്തിപരമായ ഇഷ്ടങ്ങളോ, താല്പര്യങ്ങളോ അല്ല, ഈശോ എല്ലാറ്റിന്റെയും കേന്ദ്രസ്ഥാനത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. ഈശോ നമ്മുടെ കര്‍മ്മമണ്ഡലങ്ങളുടെ നിയന്താവായി വരുമ്പോള്‍ ജീവിതംതന്നെ അവിടുത്തെ സ്‌നേഹത്തിന്റെ പരിമളം പരത്തുന്നതാകും.
യുദ്ധം, ഭീകര പ്രവര്‍ത്തനം, ക്രൈസ്തവ പീഡനം ഇവ വിവിധ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ പാപ്പയുടെ ആഹ്വാനങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഇവ കൂടാതെ മറ്റെന്തെങ്കിലും തരത്തില്‍ അവയോട് പ്രതികരിക്കുവാന്‍ ശ്രമിക്കാറുണ്ടോ? അവ എങ്ങനെയൊക്കെയാണ്? മാര്‍പാപ്പയുടെ പ്രതിനിധികള്‍, കാര്‍ഡിനല്‍ മത്തെയോ സുപ്പിയെ പോലെയുള്ളവര്‍ പ്രശ്‌നബാധിത രാജ്യങ്ങളിലേക്കു സന്ദര്‍ശനം നടത്തി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താറുണ്ടല്ലോ. ഇതുകൊണ്ടുണ്ടായിട്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?
ക്രൈസ്തവസഭയും മാര്‍പാപ്പമാരും എന്നും ലോകസമാധാനത്തിനുവേണ്ടി അക്ഷീണം യത്‌നിച്ചിട്ടുള്ളവരാണ്. സഭ സമാധാനം പുലരുവാന്‍ ആഹ്വാനം ചെയ്യുകയും, അതിനായി പ്രാര്‍ഥിക്കുകയും, ഉപവസിക്കുകയും, സാധിക്കുന്ന രീതിയിലെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 7-ന് ആഗോളസഭ ലോകസമാധാനത്തിനായി പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിനു സാധ്യമാണ്. ദൈവത്തോട് മനുഷ്യന്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഭൂമിയില്‍ സമാധാനം പുലരും. നമ്മുടെ പ്രാര്‍ത്ഥനകള്‍ അതിനു നമ്മെ സഹായിക്കും.
ഒരു ശരീരത്തിലെ പല അവയവങ്ങള്‍ എന്ന പോലെ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളവരാണ് വിവിധ വ്യക്തിസഭകള്‍. ഓരോ അവയവവും മറ്റ് അവയവങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് നാമെല്ലാം വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും മനസ്സിലാക്കുന്ന അടിസ്ഥാന സഭാദൈവശാസ്ത്രമാണ്.
അന്താരാഷ്ട്ര നയതന്ത്രരംഗത്ത്, കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്തായിരിക്കും?
വ്യക്തികള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യം മൂല്യങ്ങളാണ്. സ്‌നേഹം, സാഹോദര്യം, ക്ഷമ, സഹനം, ഉപവി, കരുണ തുടങ്ങിയ മൂല്യങ്ങളാണ് മനുഷ്യത്വത്തെ മഹനീയമാക്കുന്നത്. ക്രിസ്തീയ പുണ്യങ്ങളാണല്ലോ കത്തോലിക്കാ സഭയുടെ ബന്ധങ്ങളുടെ അടിസ്ഥാനം. നയതന്ത്രബന്ധങ്ങള്‍ ഈ പുണ്യങ്ങളെ അന്താരാഷ്ട്രതലത്തില്‍ വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമായും, ലോകത്തിന്റെ ധാര്‍മികബോധമായും, മൂല്യങ്ങളുടെ കാവല്‍ക്കാരനായും കത്തോലിക്കാസഭ തുടരുന്നു. ഈ പുണ്യങ്ങളുടെ പരിമളം പ്രസരിപ്പിക്കുന്നു എന്നതുതന്നെയാണ് ക്രിസ്തീയസഭയുടെ ഏറ്റവും വലിയ നേട്ടം.
ഫ്രാന്‍സിസ് മാര്‍പാപ്പ പൗരസ്ത്യസഭകള്‍ക്കു പ്രത്യേക ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നതായി തോന്നുന്നുണ്ടോ? എന്താണതിനു കാരണം?
കത്തോലിക്കാസഭയിലെ പൗരസ്ത്യസഭകളുടെ ആത്മീയപാരമ്പര്യങ്ങളും, പ്രാര്‍ഥനാചൈതന്യവും ആദരവോടും ബഹുമാനത്തോടും കൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ മാത്രമല്ല എല്ലാ പാപ്പമാരുംതന്നെ ഈ മനോഭാവം പുലര്‍ത്തിയിട്ടുണ്ട്. നമ്മുടെ ജീവിതകാലങ്ങളില്‍ നാം പരിചയിച്ചിട്ടുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുമെല്ലാം പൗരസ്ത്യസഭകളോട് വലിയ സ്‌നേഹവും ആദരവും പുലര്‍ത്തിയിട്ടുള്ളവരാണ്. ഒരു ശരീരത്തിലെ പല അവയവങ്ങള്‍ എന്ന പോലെ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളവരാണ് വിവിധ വ്യക്തിസഭകള്‍. ഓരോ അവയവവും മറ്റ് അവയവങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് നാമെല്ലാം വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും മനസ്സിലാക്കുന്ന അടിസ്ഥാന സഭാദൈവശാസ്ത്രമാണ്. ഈ ബോധ്യം ഉള്‍ക്കൊണ്ടാണ് പരിശുദ്ധ പിതാവും പൗരസ്ത്യസഭകളെ സ്‌നേഹിക്കുന്നത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായും, ലോകത്തിന്റെ ധാര്‍മ്മികബോധമായും, മൂല്യങ്ങളുടെ കാവല്‍ക്കാരനായും കത്തോലിക്കാസഭ തുടരുന്നു. ഈ പുണ്യങ്ങളുടെ പരിമളം പ്രസരിപ്പിക്കുന്നു എന്നതുതന്നെയാണ് ക്രിസ്തീയസഭയുടെ ഏറ്റവും വലിയ നേട്ടം.
മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിനുള്ള പ്രധാന തടസ്സങ്ങള്‍ എന്താണ്? ഒരു സന്ദര്‍ശനം നടക്കാനുള്ള സാധ്യതകള്‍ എത്രത്തോളമുണ്ട്?
പത്രോസിന്റെ പിന്‍ഗാമിയുടെ ഒരു തീര്‍ഥാടനം ദീര്‍ഘനാളത്തെ പ്രയത്‌നത്തിന്റെയും പ്രാര്‍ഥനയുടെയും അന്തിമഫലമാണ്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമീകരിക്കാന്‍ ആരംഭിച്ച യാത്രകളാണ് പാപ്പ ഈ വര്‍ഷം നടത്തിയത്. അടുത്ത വര്‍ഷം ആഗോളസഭയില്‍ ജൂബിലി വര്‍ഷവുമാണ്. അതുകൊണ്ട് പെട്ടെന്നുള്ള ക്രമീകരണങ്ങള്‍ അത്ര എളുപ്പമല്ല. എങ്കിലും, അനതിവിദൂരഭാവിയില്‍ പത്രോസിന്റെ പിന്‍ഗാമി ഭാരതമണ്ണില്‍ കാലുകുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കാര്‍ഡിനല്‍ പദവി പ്രതീക്ഷിച്ചതായിരുന്നോ? ആ പദവിയിലേക്കുയര്‍ത്തുക യാണ് എന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ എന്തു തോന്നി? കാര്‍ഡിനല്‍ എന്ന നിലയില്‍ എന്തൊക്കെയാണു ഭാവി പദ്ധതികളും സ്വപ്നങ്ങളും?
വ്യക്തിപരമായി ഇത്തരത്തില്‍ ഒരു ആഗ്രഹമോ പ്രതീക്ഷയോ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നിങ്ങളെപ്പോലെതന്നെ ഞാനും ആശ്ചര്യത്തോടെയാണ് കേട്ടത്. സ്‌പെയിനില്‍ ആയിരിക്കുമ്പോളാണ് ഈ വാര്‍ത്ത അറിയുന്നത്. എളിയവനും ബലഹീനനുമായ ഞാന്‍ സര്‍വശക്തനായ ദൈവത്തിന്റെ ഉപകരണം മാത്രം. എളിയവനും ബലഹീനനുമായ എന്നിലൂടെ സര്‍വശക്തനായ ദൈവത്തിനു വലിയ ശുശ്രൂഷ ചെയ്യാനുള്ള അവസരമായി ഈ നിയോഗത്തെ ഞാന്‍ കണക്കാക്കുന്നു. കര്‍ദിനാള്‍ സ്ഥാനലബ്ധിയെ വ്യക്തിപരമായ നേട്ടമായല്ല ഞാന്‍ കാണുന്നത്; ഭാരതസഭയ്ക്കുള്ള മാര്‍പാപ്പയുടെ സമ്മാനമായാണ്.
വിശക്കുന്നവരിലും ദാഹിക്കുന്നവരിലും നഗ്‌നനായവരിലും രോഗികളിലും തടവിലായിരിക്കുന്നവരിലുമുള്ള പ്രത്യേക മിശിഹാസാന്നിധ്യം തിരിച്ചറിഞ്ഞ് അവരെ ഉദാരമായി സഹായിക്കുന്നതിനെ ദരിദ്രരുടെ കൂദാശ (sacrament of the poor) എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിളിക്കുന്നത്. നമ്മുടെ എളിയ സഹായങ്ങള്‍ സ്വീകരിച്ച പാവപ്പെട്ടവരുടെ നന്ദിയുടെയും അനുഗ്രഹത്തിന്റെയും കണ്ണുനീര്‍ ഈശോയുടെ തിരുരക്തം പോലെതന്നെ ശക്തിയുള്ളതാണ്. അവരുടെ അനുഗ്രഹമാണ് ഈ ദാനത്തിനു പിന്നില്‍ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ശുശ്രൂഷാദൗത്യം തുടരുകയെന്നതാണ് ഭാവി പദ്ധതി.