പത്തു ശതമാനം ജനങ്ങള്‍പോലും മതങ്ങളുടെ സിദ്ധാന്തങ്ങള്‍ പിന്തുടരുന്നില്ല – ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ

പത്തു ശതമാനം ജനങ്ങള്‍പോലും മതങ്ങളുടെ സിദ്ധാന്തങ്ങള്‍ പിന്തുടരുന്നില്ല – ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ

മനോഹരമായ ജീവിതം നയിക്കുന്നതിന് വിശുദ്ധവും ആത്മീയവുമായ ദര്‍ശനങ്ങള്‍ എല്ലാ മതങ്ങളും പ്രഘോഷിക്കുന്നുണ്ടെങ്കിലും പത്തു ശതമാനം ജനങ്ങള്‍ പോലും നിര്‍ഭാഗ്യവശാല്‍ ആ സിദ്ധാന്തങ്ങളോ പ്രമാണങ്ങളോ പ്രബോധനങ്ങളോ പിന്തുടരുന്നില്ലെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ അഭിപ്രായപ്പെട്ടു. ബാംഗ്ലൂരിലെ സെന്‍റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച മതാന്തര സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വി. ഫ്രാന്‍സിസ് അസ്സീസിയും ഈജിപ്തിലെ സുല്‍ത്താന്‍ അല്‍ മാലിക് അല്‍ കമിലും തമ്മിലുള്ള സമാഗമത്തിന്‍റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മതാന്തര സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

സൗഹാര്‍ദ്ദതയുടെ മഹാനായിരുന്നു വി. ഫ്രാന്‍സിസ് അസ്സീസിയെന്ന് ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. സുല്‍ത്താന്‍ കമിലും വളരെ നല്ല മനുഷ്യനായിരുന്നു. ഏതു മതത്തിലുള്ളവരായാലും ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധമാനമാക്കാന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആര്‍ച്ചുബിഷപ് മച്ചാഡോ ഉദ്ബോധിപ്പിച്ചു. സമാധാനത്തിന്‍റെയും സൗഹാര്‍ദ്ദതയുടെയും അംബാസിഡര്‍മാരാകാന്‍ നമുക്കു കഴിയണം. ആത്യന്തികമായി നാം ഏതു മതത്തിലുള്ളവരായാലും ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ് — അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org