ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

ഫോട്ടോ അടിക്കുറിപ്പ്: നയിറോഷ്‌നി പദ്ധതിയുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) അഡ്വ. ലീബാമോള്‍ റ്റി. രാജന്‍, ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എം.പി, ടോജോ എം. തോമസ്, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേന്ദ്രന്യൂനപക്ഷ  മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നേതൃത്വ വികസന പരിശീലന പരിപാടിയായ നയിറോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന ശ്രേണിയാണ് നാടിന്റെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം. പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നേതൃത്വ തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടകളിലൂടെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനം സാധ്യമാകുമെന്നും അതിനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ടോജോ എം. തോമസ്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. നിയമ അവബോധ സെമിനാറിന് ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ലീബാമോള്‍ റ്റി. രാജന്‍ നേതൃത്വം നല്‍കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമിട്ടാണ് നയിറോഷ്‌നി പരിശീലന പരിപാടി കെ.എസ്.എസ്.എസ് സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org