ലഹരിക്കെതിരെ എഡിഎസ്എഫ് രൂപീകരിച്ചു

ലഹരിക്കെതിരെ എഡിഎസ്എഫ് രൂപീകരിച്ചു

പള്ളിപ്പുറം: എറണാകു ളം-അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മയായ ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (ADSF) രൂപീകരിച്ചു. പള്ളിപ്പുറം സെന്‍റ് മേരി ഓഫ് ലവുക്ക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. എഡിഎസ്എഫിന്‍റെ അതിരൂപതാതല ഉദ്ഘാടനം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി. അനീറ്റ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ സി. ജോര്‍ജിന, അതിരൂപത ജനറല്‍ സെക്രട്ടറി ചാണ്ടി ജോസ്, കെ.വി. ജോണി, സി. ആന്‍സില, എബ്രഹാം ഓലിയപ്പുറം, കുര്യന്‍ ഔസേഫ്, പൊള്ളേത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ക്ലാസ്സ് നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org