ഫാ.സ്റ്റാന്‍ സ്വാമിയെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ

ഫാ.സ്റ്റാന്‍ സ്വാമിയെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ

കത്തോലിക്ക കോണ്‍ഗ്രസ്സ് വൈക്കം മേഖല പ്രതിഷേധിച്ചു

വൈക്കം: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി, ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ വച്ച ഈശോസഭാംഗമാണ് അദ്ദേഹത്തിന്റെ പ്രായമോ ആര്യോഗമോ പരിഗണിക്കാതെ അറസ്റ്റ് ചെയതതില്‍ കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖല പ്രതിഷേധിച്ചു.
ആദിവാസി ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ ഇരുകൈകളും കൂട്ടികെട്ടി വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം വൈക്കം ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയന്‍ കോലഞ്ചേരില്‍,  ജനറല്‍ സെക്രട്ടറി അഡ്വ.സാജു വാതപ്പള്ളില്‍, ജിജോ ചെറിയാന്‍, സിബി ഉപ്പാണി, സജീവ് ഫ്രാന്‍സിസ്, ജോസഫ് അലന്‍ വില്ല, സജി മാനന്ത കരി എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org