പ്രായാധിക്യം രോഗമല്ല, ആനുകൂല്യമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പ

പ്രായാധിക്യം രോഗമല്ല, ആനുകൂല്യമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പ

പ്രായാധിക്യത്തെ രോഗമായല്ല, ഒരു ആനുകൂല്യമായാണു കാണേണ്ടതെന്നും യേശുക്രിസ്തുവിന്റെ സഹനത്തില്‍ പങ്കുചേരാനുള്ള അവസരം കൂടിയാണ് അതെന്നും വയോധികരായ വൈദികരോടു ഫ്രാന്‍സിസ് മാര്‍ പാപ്പ. വടക്കന്‍ ഇറ്റലിയിലെ വയോധികരായ വൈദികരുടെ സംഗമത്തിലേയ്ക്ക് അയച്ച സന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ വാക്കുകള്‍. കോവിഡ് ബാധിച്ച് ഈ മേഖലയിലെ 92 വൈദികര്‍ മരണമടഞ്ഞിരുന്നു. അവര്‍ക്കുവേണ്ടിയുള്ള ദിവ്യബലിയര്‍പ്പണത്തോടെയാണു സംഗമം ആരംഭിച്ചത്.
ശുശ്രൂഷ ആവശ്യമുള്ള കുറച്ചു പേ രായിട്ടല്ല വയോധികരായ വൈദികരെ കാണേണ്ടതെന്നും വാസ്തവത്തില്‍ അവര്‍ സ്വസമൂഹങ്ങളുടെ നായകസ്ഥാ നത്തുള്ളവരാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. സ്വപ്നങ്ങളുടെ വാഹകരാണ് നിങ്ങള്‍. ഓര്‍മ്മകള്‍ കൊണ്ടു നിറ ഞ്ഞ സ്വപ്നങ്ങളാണവ. അതുകൊണ്ടു തന്നെ യുവതലമുറകളെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടവര്‍. നിങ്ങളുടെ സ്വപ്നങ്ങളാണ് അവരുടെ വേരുകള്‍. ക്രൈസ്തവജീവിതത്തിലും ശുശ്രൂഷയിലും തളിരിടേണ്ട വിത്തുകള്‍ നിങ്ങളില്‍ നിന്നാണു വരുന്നത് – മാര്‍പാപ്പ വയോധിക വൈദികരോടു പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org