അല്‍ഫോന്‍സ ഭവന പദ്ധതി രൂപതാ തല ഉദ്ഘാടനം

അല്‍ഫോന്‍സ ഭവന പദ്ധതി രൂപതാ തല ഉദ്ഘാടനം

താമരശ്ശേരി: ഈ വര്‍ഷത്തെ മഹാപ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വീടും പുരയിടവും നഷ്ടപ്പെട്ടവരും, സര്‍ക്കാരിന്‍റെ ധന സഹായ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരുമായ 50-ലധികം കുടുംബങ്ങള്‍ക്ക് താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്‍റെ രൂപതാതല ഉദ്ഘാടനം രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു. അല്‍ഫോന്‍സ ഭവനപദ്ധതി – 2018 എന്ന ഈ സംരംഭത്തിന്‍റെ ആദ്യഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കക്കാടം പൊയിലിലെ ആറ് വീടുകള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് തുടക്കം കുറിച്ചത്. ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സിഒഡിയുടെ പ്രസിഡന്‍റ് മോണ്‍. ജോണ്‍ ഒറവുംങ്കര, സിഒഡി ഡയറക്ടര്‍ ഫാ. ജോസഫ് മുകളേ പറമ്പില്‍, സിഒഡി അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി, ഫാ. സുധീപ് കിഴക്കരക്കാട്ട്, ഫാ. ജോസഫ് ഏഴാനിക്കാട്ട്, ഫാ. ജിന്‍റോ മച്ചുകുഴിയില്‍, വീടിന്‍റെ ഗു ണഭോക്താക്കള്‍, ഇടവക സമൂഹം എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന യോഗത്തില്‍ ഇടവക വികാരി ഫാ. ജോസഫ് താണ്ടാപറമ്പില്‍ സ്വാഗതവും സിഒഡിയുടെ സിഇഒ ഡോ. ചാക്കോ കാളംപറമ്പില്‍ നന്ദിയും പറഞ്ഞു.

വീട് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയ എസ്കെഡി, സിഎംസി സന്യാസിനി സമൂഹങ്ങളെ പിതാവ് അഭിനന്ദിച്ചു. പ്രാദേശിക തലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് അതതു പ്രദേശത്തെ ഫൊറോന കമ്മിറ്റികളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org