Coverstory

ആരാധന ഒന്നിപ്പിക്കണം

Sathyadeepam
ക്രിസ്മസ് ദിനങ്ങളില്‍, സീറോ മലബാര്‍ സഭയുടെയും എറണാ കുളം-അങ്കമാലി അതിരൂപതയുടെയും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണത്തിനിടെ ഏതാ നും പേര്‍ നടത്തിയ ആക്രമണവും ദിവ്യകാരുണ്യത്തോടുള്ള നീച മായ അവഹേളനവും അനേകര്‍ക്ക് അഗാധമായ വേദനയ്ക്കും ദുഃഖത്തിനും കാരണമായി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നു അതു പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും പ്രതികരണങ്ങളുയര്‍ത്തി. അവയില്‍നിന്നു ബിഷപ് എഫ്രേം നരികുളം, ബിഷപ് ജോസ് പൊരുന്നേടം, ഫാ. ബോബി ജോസ് കട്ടികാട് എന്നിവരുടെ വാക്കുകളിലൂടെ...

ഫാ. ബോബി ജോസ് കട്ടികാട്

സ്‌നേഹം, വലിയ അളവില്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഈ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. ഒന്നിനെയും ആരെയും കുറ്റം പറയാനല്ല ഈ രാത്രി ഞാനുപയോഗിക്കുന്നത്. കുര്‍ബാനയിലൊക്കെ പറയുന്നതു കണക്ക്, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ.

എന്തു ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, സഭാതര്‍ക്കങ്ങള്‍? ഇതു ക്രിസ്തുമതവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമാണെന്നു പോലും ധരിക്കേണ്ടതില്ല. എല്ലാ മതങ്ങളിലും ഇങ്ങനെ മനുഷ്യരെ ഒന്നിപ്പിക്കേണ്ട ആരാധനയുടെ പേരില്‍ തന്നെയാണു മനുഷ്യര്‍ വിഭജിച്ചു പോയത്. ശൈവ, വൈഷ്ണവ സങ്കല്‍പങ്ങള്‍ എന്തുമാത്രം സ്പര്‍ദ്ധയും രക്തചൊരിച്ചിലും ഭാരതത്തിന്റെ ചരിത്രത്തിലുണ്ടാക്കി? ഷിയാ, സുന്നി എന്നീ ഒരേ വിശ്വാസത്തില്‍പ്പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള രക്തചൊരിച്ചിലിന്റെ കഥ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ആരാധന എന്ന ഒന്നിപ്പിക്കേണ്ട ഒരു പദം എന്തുകൊണ്ടാണ് നമ്മെ ഇത്രയും വിഭജിപ്പിച്ചത്? സ്‌നേഹം എന്ന കാര്യത്തിന്റെ വീണ്ടെടുപ്പാണ് വേണ്ടത്. അവിടുത്തെ ഹിതം കണ്ടെത്തി ജീവിക്കാനുള്ള ധൈര്യവും.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024