Coverstory

ക്യാമ്പസുകളുടെ മാനസികാരോഗ്യം

ജോസ് വഴുതനപ്പിള്ളി
  • ജോസ് വഴുതനപ്പിള്ളി

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രിസ്‌റ്റോള്‍, എയില്‍ യൂണിവേഴ്‌സിറ്റികളില്‍ അനിയന്ത്രിതമായ ആത്മവിക്ഷോഭങ്ങള്‍ കാരണം കുറെയേറെ കുട്ടികള്‍ സ്വയം ജീവന്‍ ത്യജിച്ചു. പഠിക്കുന്ന കോഴ്‌സിന്റെ ആവശ്യങ്ങള്‍ വേണ്ടവിധം തൃപ്തികരമായി നടപ്പാക്കി സമയോചിതമായി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടാന്‍ സാധിക്കാതെ ഇടയ്ക്കു കമഴ്ന്നടിഞ്ഞു വീഴുന്നവര്‍ ധാരാളമായി. അവരുടെ മാനസിക പ്രശ്‌നങ്ങള്‍ കാണാതിരിക്കാന്‍ പഠിപ്പിക്കുന്ന പ്രൊഫസ്സര്‍മാര്‍ക്കും കഴിഞ്ഞില്ല.

അങ്ങനെയാണ് കുട്ടികളുടെ ചിരിയും കളിയും സന്തോഷവും ഉറപ്പാക്കാന്‍ മധ്യാഹ്ന ക്ലാസുകള്‍ നടത്താന്‍ ചില പ്രൊഫസ്സര്‍മാര്‍ മുമ്പോട്ടുവന്നത്. കോഴ്‌സിന് മുമ്പും പിന്നാലെയും ചില ചോദ്യാവലികള്‍ക്കു വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കണം. അവരുടെ ആന്തരിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ഉത്തരങ്ങള്‍.

ഇത്തരം ക്ലാസുകള്‍ കുട്ടികള്‍ക്കിടയില്‍ നല്ല സൗഹൃദങ്ങള്‍ വളര്‍ത്തി. അവര്‍ ചില നല്ല സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു പരസ്പരം സഹായിക്കുന്നവരായി. ധ്യാനങ്ങളിലൂടെയും പരസ്പര സംവാദങ്ങളിലൂടെയും അവര്‍ പരസ്പരം അടുക്കുകയും പലപ്പോഴും അത് പ്രശ്‌ന പരിഹാരങ്ങള്‍ക്കു വഴി ഒരുക്കുകയും ചെയ്തു. നര്‍ക്കോട്ടിക്‌സ് പോലുള്ള തെറ്റായ പ്രവണതകളില്‍ നിന്ന് അത്തരക്കാരെ പിന്തിരിപ്പിക്കാനും ഒരു പരിധി വരെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. മൊത്തത്തില്‍ ഒരു വലിയ ആനന്ദത്തിന്റെയും ചിരിയുടെയും അന്തരീക്ഷം ക്യാമ്പസുകളില്‍ വളരാന്‍ തുടങ്ങി.

ഏറ്റവും ആപല്‍കരമായ പ്രവണതയാണ് ക്യാമ്പസുകളിലെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും, സ്വയം അപകര്‍ഷതാ ബോധത്തിലെക്കു വഴുതി വീഴുകയും ചെയ്യുക എന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഫീല്‍ഡുകള്‍ ഉണ്ടെന്നും അവിടെയാണ് അവര്‍ മികവ് കാണിക്കേണ്ടതെന്നും സ്വന്തം താലന്തുകളെ തിരിച്ചറിയണമെന്നും മനസ്സിലാക്കിയാല്‍ ഇതിനൊക്കെ മാറ്റംവരും.

ചില യുവാക്കളുടെ വൈകാരിക പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ആദ്യ ഘട്ടങ്ങളില്‍ അവര്‍ക്കു വിഷമമായിരുന്നു. എങ്കിലും ക്രമേണ ഒരു പരസ്പരവിശ്വാസം വളര്‍ന്നപ്പോഴെല്ലാം തുറന്നു പറയാനുള്ള ഒരു ആര്‍ജവം അവര്‍ കാണിച്ചു. ഏകാന്തതയില്‍ ഒറ്റയാള്‍ പട്ടാളമായി നടന്നവര്‍ പരസ്പര സ്‌നേഹത്തിന്റെ പാഠം പഠിച്ചു സേവനങ്ങള്‍ ക്കു മുമ്പിട്ടിറങ്ങി. സഹായിക്കാനുള്ള മനഃസ്ഥിതി വളര്‍ന്നപ്പോള്‍ വലിയ സന്തോഷങ്ങള്‍ക്ക് അത് വഴിയൊരുക്കി.

സ്വന്തം അനുഭവങ്ങളുടെ ഒരു ജേര്‍ണല്‍ ഉണ്ടാക്കാന്‍ അവര്‍ക്കു നിര്‍ദേശം ഉണ്ടായിരുന്നു. അതിലൂടെ അവര്‍ക്കു ദൈനംദിന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ സ്വയം നേടിയെടുത്ത കരുത്ത് വ്യക്തമാകുന്നുണ്ടായിരുന്നു.

  • പഠിപ്പിച്ച പാഠങ്ങള്‍

വിദ്യാര്‍ഥികളില്‍ അവരവരിലുള്ള ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു ആദ്യത്തെ പടി. സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും ആദരിക്കാനും ആദരിക്കപ്പെടാനും പഠിക്കുകയായിരുന്നു അടുത്തത്. സ്‌നേഹത്തിന്റെ സന്ദേശവാഹകരാണ് അവര്‍ എന്ന ഒരു ധാരണ വളര്‍ന്നുവന്നു. നിഷേധാത്മകമായ ചിന്തകള്‍ എല്ലാം വലിച്ചെറിയണം. ചിലര്‍ക്ക് തോന്നിയത് അവര്‍ക്കു യാതൊരു മൂല്യവുമില്ലെന്നാണ്. അവരില്‍ പാവപ്പെട്ടവര്‍ കരുതി അവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നും പാവപ്പെട്ടവരായി മരിക്കും എന്ന്. ജീവിതവഴികളില്‍ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടാകാവുന്ന ഹൃദയഭേദകമായ അവസ്ഥകളുടെയും ദുരനുഭവങ്ങളുടെയും മനോസംഘര്‍ഷങ്ങളില്‍ നിന്ന് എങ്ങനെ കരേറാം എന്ന് പഠിച്ചെടുക്കുവാനവര്‍ക്കു കഴിഞ്ഞു. ചിലര്‍ മാതാപിതാക്കന്മാരെയോ ഗുരുക്കന്മാരെയോ ഒന്നും ആദരിക്കാത്തവരായിരുന്നു.

ശുഭാപ്തി വിശ്വാസം വളര്‍ത്തിക്കൊണ്ട് എങ്ങനെ ജീവിതലക്ഷ്യങ്ങള്‍ ഉറപ്പിക്കാം, അതിനുള്ള പ്രവര്‍ത്തന പദ്ധതി എങ്ങനെ മെനഞ്ഞെടുക്കാമെന്നതാണ് അവര്‍ പഠിച്ചെടുത്ത മറ്റൊരു കാര്യം. ചില വ്യാജന്മാരായ കുട്ടികള്‍ അവര്‍ താന്‍ ആരാണെന്നു മറ്റാരുമറിയാത്തവിധം, മറ്റാരോ ആയി സ്വയം കൃത്രിമമായി നടിച്ചു നടക്കും. ഇതൊരു അപകടകരമായ പ്രവണതയാണ്. വാസ്തവത്തിലുള്ള താനെന്ന വ്യക്തിയെ തിരിച്ചറിഞ്ഞു, എല്ലാമറിഞ്ഞു ഉള്‍ക്കൊള്ളാവുന്ന നല്ല സുഹൃത്തുക്കളെയാണ് ഓരോരുത്തരും സൃഷ്ടിക്കേണ്ടത് എന്നവര്‍ മനസ്സിലാക്കി. സഹിക്കാനും ക്ഷമിക്കാനുമുള്ള പാഠങ്ങള്‍ കൂടി അവര്‍ പഠിച്ചെടുത്തു. സദാ പുഞ്ചിരിയോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബാല പാഠങ്ങള്‍ അവര്‍ ഇവിടെ പഠിച്ചെടുത്തു.

ഗ്രൂപ്പുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആക്കം കൂടിയപ്പോള്‍ കൂടുതല്‍ സന്തോഷം അതുവഴി എത്തിച്ചേര്‍ന്നു. ധ്യാനങ്ങളിലൂടെ അവരുടെ മനസ്സുകള്‍ രോഗ വിമുക്തമായി. ക്യാമ്പസുകളില്‍ ആനന്ദം അലയടിക്കാന്‍ തുടങ്ങി. നിഷേദാത്മകമായ ചിന്തകള്‍ ഓടിയൊളിച്ചു. ക്രിയാത്മക ചിന്തകളിലേക്ക് അവര്‍ സ്വയം ഉയര്‍ന്നു. ജീവിതാനന്ദം യഥാര്‍ഥത്തില്‍ സാധ്യമാകണമെങ്കില്‍ നാം ഒത്തുചേരണം; സ്‌നേഹം പങ്കിടണം.

ഏറ്റവും ആപല്‍കരമായ പ്രവണതയാണ് ക്യാമ്പസുകളിലെ മറ്റുള്ളവരുമായി താരതമ്യ പ്പെടുത്തുകയും, സ്വയം അപകര്‍ഷതാ ബോധത്തിലെക്കു വഴുതി വീഴുകയും ചെയ്യുക എന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഫീല്‍ഡുകള്‍ ഉണ്ടെന്നും അവിടെയാണ് അവര്‍ മികവ് കാണിക്കേണ്ടതെന്നും സ്വന്തം താലന്തുകളെ തിരിച്ചറിയണമെന്നും മനസ്സിലാക്കിയാല്‍ ഇതിനൊക്കെ മാറ്റംവരും.

വിനാശകരമായ മറ്റൊരു പ്രവണതയാണ് തന്നെക്കാള്‍ മെച്ചമായി ജീവിക്കുന്ന സുഖലോലുപതയില്‍ വാഴുന്നവര്‍ ചെറുപ്പക്കാരായ പാവപ്പെട്ട കുട്ടികളില്‍ ജനിപ്പിക്കുന്ന വികാരം. ചിലര്‍ വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച് ആഡംബര കാറുകളില്‍ വന്നിറങ്ങുന്നു. ആണും പെണ്ണുമായി അവര്‍ക്കു ചുറ്റിലും ആരാധകവൃന്ദം തടിച്ചു കൂടുന്നു. വൈകുന്നേരങ്ങളില്‍ അവരുമൊത്തു റെസ്‌റ്റോറന്റുകളിലേക്കു പോകുന്നു, ഇതെല്ലാം കാണുമ്പോള്‍ ഒരു സാധാരണക്കാരന് എന്താണ് തോന്നുക. 'ഓരോ അത്തരം കാഴ്ചകളും കാണുമ്പോള്‍ സ്വയം അല്‍പാല്‍പമായി മരിക്കുന്നതു പോലെ തോന്നുമെന്ന്' ഏതോ കവി പാടിയിട്ടുണ്ട്. വന്‍ പാര്‍ട്ടികള്‍ അവരുടെ അവധിദിവസങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഏതെങ്കിലും അടിപൊളി പിക്കിനിക് സ്‌പോട്ടുകളിലായിരിക്കും ചെലവഴിക്കുക. അവര്‍ തീന്‍മേശയ്ക്കു ചുറ്റിലുമിരുന്നു ശീതള പാനീയം മോന്തുന്നതിന്റെയും വിലയേറിയ വിശിഷ്ട ഭോജ്യങ്ങള്‍ പങ്കിടുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ തകര്‍ക്കുമ്പോള്‍ ഒരു പാവപ്പെട്ടവന്റെ മനസ്സ് തേങ്ങുന്നതില്‍; അവന്റെ മനസ്സില്‍ അപകര്‍ഷതാബോധം ഉണ്ടാകുന്നതില്‍ എന്താണ് അത്ഭുതം?

ഇങ്ങനെയുള്ള അവസരങ്ങളില്‍ താനിപ്പോള്‍ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, മറ്റെല്ലാ സൗഭാഗ്യങ്ങളും വഴിപോലെ തന്റെ ജീവിതത്തിലും വരുമെന്ന് വിശ്വസിച്ചു മുന്നേറുകയാണല്ലോ അഭികാമ്യം.

  • സത്യസന്ധമായ അവലോകനം

നാം മനുഷ്യരെല്ലാം പലവഴികളിലൂടെ നടന്നു വന്ന് ഒരിടത്തു പറ്റം ചേര്‍ന്ന് സൗഹൃദം പങ്കുവച്ച് പല വഴിയേ പിരിയേണ്ട വരാണ്. ഇവിടെ വലിപ്പചെറുപ്പ ങ്ങള്‍ ഒന്നുമില്ല. ഒരിക്കല്‍ ഈ ലോകത്തു നിന്ന് യാത്രയാകേണ്ട വരാണ് എല്ലാവരും. അതിനിടയില്‍ ഉണ്ടാകുന്ന ഒത്തു ചേരലുകളില്‍ നമുക്ക് പരസ്പരം ദുഃഖങ്ങളും ദുരന്ത അനുഭവങ്ങളും സന്തോഷ ങ്ങളും പങ്കുവയ്ക്കാനാകുമെന്ന വലിയ പാഠമാണ് ഹൃദിസ്ഥമാക്കു ന്നതിവിടെ. ആരുടെയും ജീവിതം എല്ലാം തികഞ്ഞതല്ല; സ്വകാര്യ ദുഃഖങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല.

മനുഷ്യന്‍ അസ്വസ്ഥനാകുന്നത് സാഹചര്യങ്ങള്‍ കൊണ്ടല്ല; മറിച്ചു നാമവയെ എങ്ങനെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചാണ്. എന്തൊക്കെ സംഭവിച്ചാലും അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് കാര്യം.

മനുഷ്യന്‍ അസ്വസ്ഥനാകുന്നത് സാഹചര്യങ്ങള്‍ കൊണ്ടല്ല; മറിച്ചു നാമവയെ എങ്ങനെ നോക്കി കാണുന്നു എന്നതിനെ ആശ്രയിച്ചാണ്. എന്തൊക്കെ സംഭവിച്ചാലും അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് കാര്യം. ക്രിയാത്മകമായ, മനഃശാസ്ത്രപരമായ നല്ല സമീപനങ്ങളിലൂടെ ഓരോരുത്തര്‍ക്കും ജീവിതം ധന്യമാക്കാനുള്ള അവസരങ്ങള്‍ ഉണ്ട്.

'ജീവിതാനന്ദത്തിലേക്കു നിങ്ങള്‍ക്ക് ഒരു കാശി യാത്ര പോകാനാവുകയില്ല. വിലയ്ക്ക് വാങ്ങാനോ സമ്പാദിക്കാനോ യഥേഷ്ടം എടുത്തണിയാനോ ഉപയോഗിക്കാനോ ആവുന്ന സാധനമല്ല അത്. ജീവിതത്തിലെ ഓരോ നിമിഷവും നാം രുചിച്ചറിയേണ്ടുന്ന ഒരു ദൈവികമായ അനുഭൂതിയാണത്. അനുനിമിഷം നമ്മെ സ്‌നേഹത്തിലും കൃപയിലും കൃതജ്ഞതയിലും നിറയ്ക്കുന്ന വികാരമാണ്.' എന്ന ഡെനിസ് വൈറ്റിലേയുടെ വാക്കുകള്‍ എത്രയോ അന്വര്‍ഥമാണ്.

  • മനഃശാസ്ത്ര പഠനങ്ങള്‍

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഒട്ടേറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വിഷയമാണ് ക്യാമ്പസുകളിലെ മനോസംഘര്‍ഷങ്ങള്‍. വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനേകം പിരിമുറുക്കങ്ങള്‍ക്കു ദൈനംദിനമായ ഒരു പരിഹാരം അനിവാര്യമാണ്. നല്ല ഗ്രേഡുകള്‍ കരസ്ഥമാക്കാനുള്ള വെമ്പലിനു പുറകെ, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതെല്ലാം പ്രശ്‌നങ്ങളാണ്. സങ്കീര്‍ണ്ണങ്ങളായ വിഷയങ്ങളില്‍ കുറെയേറെ ടെസ്റ്റുകള്‍, പരീക്ഷകള്‍ ഇതെല്ലാം നേരിടണം. മുന്‍ഗണന ക്രമങ്ങള്‍ നിശ്ചയിക്കണം. ഇതിലൊക്കെ വരുന്ന അപചയങ്ങള്‍ വിദ്യാര്‍ഥികളെ വലിയ പിരിമുറുക്കങ്ങളിലേക്കും ഡിപ്രഷനിലേക്കും മദ്യപാനത്തിലേക്കും നയിക്കുന്നു. വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് മതിയായ ചികിത്സകള്‍ ആവശ്യമാണ്. ഇന്ന് പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ എല്ലാം തന്നെ ഇതിനു വേണ്ടുന്ന സംവിധാനങ്ങള്‍ സജ്ജമാണ് എന്നതാണ് ആശ്വാസകരമായ കാര്യം.

സുബാഷ് വെല്ലിന്‍ഗാറിനെ അറസ്റ്റു ചെയ്യുക, റയ്മുനി ഭഗത്തിനെ അസംബ്ലിയില്‍ നിന്നു പുറത്താക്കുക

ഡിജിറ്റല്‍ യുഗത്തിലെ വായന

നിറഭേദങ്ങള്‍ [5]

മാത്തനച്ചായന്റെ സ്വര്‍ഗപ്രവേശം

വചനമനസ്‌കാരം: No.148