Coverstory

മേരിയെന്ന പേര് ഈശോയുടെ അമ്മയ്ക്ക് നല്‍കിയതാരാണ്?

Sathyadeepam

ഡോ. ജോസ് സി. റാഫേല്‍

ഇറ്റാലിയന്‍ മിസ്റ്റിക്കായ മരിയ വാള്‍ തോര്‍ത്തയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ട് 1943 മുതല്‍ 1947 വരെ നല്‍കിയ സന്ദേശങ്ങളുടെയും കാഴ്ചകളു ടേയും (വിഷന്‍സ്) പുസ്തക സമാഹാരമായ 'ദൈവമനുഷ്യ ന്റെ സ്‌നേഹഗീതം' എന്ന പുസ്തകത്തിലെ അദ്ധ്യായം 2 മുതല്‍ 5 വരെ വായിച്ചാലറി യാം ഈ അറിവ്. പരിശുദ്ധ മാതാവിന്റെ അമ്മയായ അന്ന യാണ് മാതാവിന് മേരിയെന്ന പേര് നല്‍കിയത്. അന്നാവുമ്മ യുടെ അറിവ് പ്രകാരം ഈ പേരിനര്‍ത്ഥം നക്ഷത്രം, മുത്ത്, പ്രകാശം, സമാധാനം എന്നിവ യാണ്. മാതാവിന്റെ അപ്പന്‍ യോ വാക്കിം പറയുന്നു, ഈ പേരിന് 'കയ്പ്പ്' എന്ന അര്‍ത്ഥം കൂടിയുണ്ട്. അന്നാവുമ്മ എന്നാല്‍ തന്റെ ഭര്‍ത്താവിനോട് മേരിയെന്ന പേര് സമര്‍ത്ഥിക്കു ന്നത് ഇപ്രകാരമാണ്. 'ദൈവം അവളോട് കൂടെയുണ്ട്, അവള്‍ ഉത്ഭവിക്കുന്നതിന് മുന്‍പു തന്നെ അവിടുത്തേതായിരുന്നു. അവന്റെ വഴികളിലൂടെ അവന്‍ അവളെ നടത്തും. എല്ലാ കയ്പും മധുരമായി പരിണമി ക്കും. ഇപ്പോള്‍ നീ (മേരി) അമ്മ യുടേതായിരിക്കുക. പൂര്‍ണ്ണ മായി ദൈവത്തിന്റേതാകുന്നതി നും മുന്‍പ് അല്പസമയം കൂടെ.'

ദീര്‍ഘകാലം മക്കളുണ്ടാകാ തിരുന്ന ഈ ദമ്പതികള്‍ ഏറെ ദൈവത്തില്‍ പ്രത്യാശയുള്ള വരായിരുന്നു. അന്നയ്ക്ക് 50 വയസ്സിന് ശേഷമാണ് മാതാവ് ജനിക്കുന്നതെന്ന് ഈശോ സന്ദേശങ്ങളില്‍ പറയുന്നുണ്ട്. ജനിക്കുന്ന കുഞ്ഞ് ആണാണെ ങ്കില്‍ സാമുവേല്‍ എന്ന പേര് നല്‍കാനാണ് യോവാക്കിമിന് ഇഷ്ടം.

മരിയ വാള്‍ തോര്‍ത്ത പറയുന്നു, പരിശുദ്ധ മാതാവിന് അപ്പന്‍ യോവാക്കിമിന്റെ കണ്ണും നിറവും മുടിയും മുഖഛായയും കിട്ടിയിരിക്കുന്നു. അമ്മ അന്ന യുടെ പൊക്കമാണ് മാതാവിന്, എന്നാല്‍ അത്ര ഗാംഭീര്യമില്ല. അതുപോലെ, അപ്പന്‍ യോവാക്കിമിന്റെ പുഞ്ചിരിയും, നോട്ടവും, നടത്തവും, കരുണയും മാതാവിന് നല്‍ക പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈശോയ്ക്ക് അമ്മാമ്മ അന്ന യുടെ ഗാംഭീര്യവും മുഖഛായ യുമാണ് കിട്ടിയിരിക്കുന്നതെന്ന് പുസ്തകത്തില്‍ പറയുന്നു. അന്നാവുമ്മ മാതാവിനെ പ്രസവിക്കുന്നത് ഉച്ചതിരിഞ്ഞ സമയമാണ്. ഈ സമയത്ത് വലിയ ഇടിവെട്ടും മഴയുമായി രുന്നു. യോവാക്കീമിന്റെ വയലിലെ പണിക്കാരും പ്രസവത്തിന് സഹായിക്കാന്‍ വന്ന അയല്‍പക്ക സ്ത്രീകളും പറയുന്നു, ഈ കുഞ്ഞിന്റെ ജനനം സാത്താന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. പ്രസവം കഴിഞ്ഞ് കുഞ്ഞ് പുറത്ത് വന്നതോടെ സൂര്യാസ്തമന ത്തിന് മുന്‍പുള്ള സൂര്യപ്രകാ ശത്തില്‍ തെളിഞ്ഞു കാണുന്ന മൂന്ന് കാര്യങ്ങള്‍ ഇവര്‍ എടുത്ത് പറയുന്നു, ഒന്ന്, ഈ വീട്ടില്‍ നിന്ന് ഹെര്‍മ്മോന്‍ പര്‍വ്വത നിരയിലേക്ക് നോക്കു മ്പോള്‍, മഴ കഴിഞ്ഞുള്ള ഒരു വലിയ മഴവില്ല് പ്രത്യക്ഷമാകു ന്നു. രണ്ട്, സൂര്യന്‍ അസ്തമി ച്ചിട്ടില്ലെങ്കിലും ഒരു വലിയ നക്ഷത്രം വളരെ നേരത്തെ തന്നെ ഉദിച്ചു കാണുന്നു. മൂന്ന്, പൂര്‍ണ്ണ ചന്ദ്രന്‍ ആകുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ മാതാവ് ജനിച്ച സമയത്ത് പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു. ആകാശമാകെ ഇതിനാല്‍ ആകെ പ്രകാശമയം.

ഈ പുസ്തകത്തില്‍ (ദൈവ മനുഷ്യന്റെ സ്‌നേഹഗീത) ഇതുപോലെ ഈശോയേയും മാതാവിനെയും ഈശോയുടെ ജീവിത കാല സംഭവങ്ങളെയു മൊക്കെ പോലെ ഒട്ടനവധി ചെറിയ വലിയ കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതിന്റെ മൂലകൃതി ഇറ്റാലിയന്‍ ആണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്, 5 വാല്യം ഉള്ള വലിയ പുസ്തകം ആണിത്. മലയാളത്തില്‍ 16 വാല്യം ഉള്ള പുസ്തകവും ലഭ്യമാണ്. സോഫിയ ബുക്‌സിന്റെ 800 പേജുള്ള സംഗ്രഹ പതിപ്പും ലഭ്യമാണ്.

അന്തിമ സിനഡ് രേഖയുടെ കരട് തയ്യാറാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ പങ്ക്

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു