Letters

നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെടുന്നു...!

Sathyadeepam
  • അഡ്വ. ഫിലിപ്പ് പഴേമ്പിള്ളി, പെരുവ

വളരെ ഉയര്‍ന്ന തസ്തിക യില്‍ നിന്നു റിട്ടയര്‍ ചെയ്ത, ഞാന്‍ വളരെ ബഹുമാനി ക്കുന്ന, ഒരു വാട്‌സ്ആപ് സ്‌നേഹിതനുമായി ഫോണില്‍ സംസാരിക്കുക യായിരുന്നു. 'കേരളത്തിലെ സാമൂഹ്യാന്തരീക്ഷം ഇന്നു കാണുന്ന വണ്ണം വഷളാകാന്‍ എന്താ കാരണം സാറേ?' ഇടയ്ക്ക് ഞാന്‍ ചോദിച്ചു.

അല്പമൊന്നു ആലോചി ച്ചിട്ട് അദ്ദേഹം പറഞ്ഞു, 'നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെട്ടിരിക്കുന്നു!'

സ്റ്റണ്ടായ എനിക്ക് ബോധ്യം വരാന്‍ ഒട്ടും വൈകിയില്ല. പിന്നെ എന്റെ ചിന്ത ആ വഴിക്കു തിരിഞ്ഞു. നമ്മുടെ നാട്ടിലെ വിദ്യാ ഭ്യാസം പാടേ പരാജയപ്പെട്ടി രിക്കുന്നു! എല്‍ കെ ജി മുതല്‍ തുടങ്ങുന്ന വിദ്യാഭ്യാ സം, മേലോട്ട് എവിടെ വരെ എത്തിയാലും പരാജയത്തില്‍ അവസാനിക്കുകയാണ്. ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികളെ എങ്ങുമെത്താന്‍ ഈ വിഭ്യാഭ്യാസം ആരെയും സഹായിക്കുന്നില്ല.

നല്ല ഭൗതിക വിദ്യാഭ്യാസം അവര്‍ക്കു സിദ്ധിക്കുന്നില്ല, ധാര്‍മ്മിക/ആദര്‍ശമൂല്യങ്ങള്‍ ഒന്നും അവരിലേക്ക് ചെല്ലുന്നില്ല. ഉത്തമ പ്രവൃത്തി പരിചയമോ അനുഭവമോ അവര്‍ക്കുണ്ടാകുന്നില്ല. ചുറ്റും കാണുന്നത് തെറ്റായ പ്രവണതകള്‍ മാത്രം. ദൃശ്യശ്രവണവായനാ മീഡിയങ്ങളെല്ലാം അടി തെറ്റിയ വഴിയില്‍ തന്നെ സഞ്ചരിക്കുന്നു.

അവര്‍ക്കു മാതൃകകള്‍ പാടേ നഷ്ടപ്പെട്ടിരി ക്കുന്നു. നല്ല ശീലങ്ങള്‍ ചൊല്ലിക്കൊടുക്കുവാന്‍ ഇന്നാരുമില്ല. എന്നാല്‍ അതിക്രമസമരങ്ങളും കൊലപാതക രാഷ്ട്രീയവും അവര്‍ക്കു അന്യവുമില്ല.

ഒന്നുകൂടി കൂട്ടിചേര്‍ക്കാന്‍ എനിക്ക് തോന്നിപോകുന്നു.... എല്ലാ മതപ്രസ്ഥാനങ്ങളും ഇന്ന് തോറ്റിരിക്കുകയല്ലേ!

നേര്‍വഴി ചരിക്കുന്ന മതപ്രസ്ഥാനങ്ങള്‍/മതവിഭാഗങ്ങള്‍ ഇന്ന് ഭൂമിയിലുണ്ടോ...!

അവര്‍ക്കു വഴക്ക് ഒഴിയുന്ന നേരമുണ്ടോ?

രാഷ്ട്രീയ ഭരണവും ജനാധിപത്യവും നാടിനെ എവിടെ എത്തിച്ചിരിക്കുന്നു!

വിദ്യാഭ്യാസ പരാജയത്തോടൊപ്പം ഈ വക തോല്‍വികളും ഒത്തുവന്നപ്പോള്‍, പാടേ തോറ്റു പോയത് നമ്മുടെ യുവലോകം തന്നെ.

പക്ഷേ, പൊടിപൊടിക്കുന്ന വിഭ്യാഭ്യാസ കച്ചവടത്തിന് ക്ഷീണമില്ല.

ഇന്നത്തെ യുവലോകത്തിന്റെ പത്തു ശതമാനം പോലും, ഇന്നത്തെ വിദ്യാഭ്യാസ രീതി സ്വീകരിക്കേണ്ടതില്ല.

നാടു രക്ഷപ്പെടണമെങ്കില്‍, സമ്പൂര്‍ണ്ണ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന വിപ്ലവം ഈ രാജ്യത്തു വരണം, അതു ഉടന്‍ വരണം, അതിനുള്ള പൊളിച്ചെഴുത്തു നടക്കണം.

നമ്മുടെ ചിന്തകള്‍ ഈ വഴിക്കു തിരിയണം...

പ്രകാശത്തിന്റെ മക്കള്‍ [27]

ഒരു സൂത്രവിദ്യ

ജീവനു കരുതലേകാന്‍ ക്യാമ്പുകള്‍ വേണം

നാടകീയത നിറഞ്ഞ ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

വചനമനസ്‌കാരം: No.141