Letters

വി. കുര്‍ബാനയില്‍ നിശബ്ദത വേണോ?

Sathyadeepam

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി

വി. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. എന്നും ഇങ്ങനെ തന്നെയായിരിക്കാം, എങ്കിലും ഈയടുത്താണ് ഈ നിരീക്ഷണം മനസ്സില്‍ വന്നുപെട്ടത്.
ജനങ്ങള്‍ (ഓണ്‍ലൈനായതിനാല്‍ പള്ളിയില്‍ ഇല്ലായിരുന്നു), പ്രാര്‍ത്ഥിക്കുകയും പാടുകയും ചെയ്യുമ്പോള്‍ ബലി ലീഡു ചെയ്യുന്ന വൈദികന്‍ നിശ്ശബ്ദനായി നില്ക്കുന്നു.
അതുപോലെതന്നെ, വൈദികന്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ കൂടെ ചൊല്ലാതെ, മിണ്ടാതെ നില്ക്കുന്നു. കൂദാശാ വചനങ്ങള്‍ ചൊല്ലുന്നതുപോലുള്ള അവസരങ്ങളില്‍ ഒഴികെ, ബാക്കി അവസരങ്ങളില്‍ വൈദികനോടൊ ത്ത്, സ്വരം താഴ്ത്തി എന്തുകൊണ്ട് മുഴുവന്‍ വിശ്വാസികള്‍ക്കും പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂടാ? വിശ്വാസികള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, എന്തുകൊണ്ട് കുര്‍ബാന ലീഡു ചെയ്യുന്ന പുരോഹിതനും പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൂടാ?
ഒറ്റ കൂട്ടായ്മയായി അനുഷ്ഠിക്കേണ്ട ശുശ്രൂഷയല്ലേ വി. കുര്‍ബാന? ചുരുക്കം ചില അവസങ്ങളില്‍ ഈ ഒരുമിക്കല്‍ ഉണ്ടാവാം. എന്നാല്‍ പൊതുവേ അങ്ങനെയില്ല. വി. കുര്‍ബാന മുഴുവനും വൈദികനും സമൂഹവും ആദ്യന്തം ഒറ്റ കൂട്ടമായുള്ള അര്‍പ്പണം തുടങ്ങുന്നതിനു തടസ്സങ്ങള്‍ വല്ലതുമുണ്ടോ? ഇതു കോവിഡു കാലത്തെ നിരീക്ഷണല്ലെന്നു കൂടി സൂചിപ്പിക്കട്ടെ.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു