Letters

സുബാഷ് വെല്ലിന്‍ഗാറിനെ അറസ്റ്റു ചെയ്യുക, റയ്മുനി ഭഗത്തിനെ അസംബ്ലിയില്‍ നിന്നു പുറത്താക്കുക

Sathyadeepam
  • അഗസ്റ്റിന്‍ ചെങ്ങമനാട്

ആയിരമല്ല പതിനായിരങ്ങള്‍ വി. ഫ്രാന്‍സിസ് സേവ്യറിനെ വണങ്ങി അനുഗ്രഹം പ്രാപിച്ചു പോകുന്ന കാഴ്ച ഗോവയിലെ മുന്‍ ആര്‍ എസ് എസ് നേതാവായ സുബാഷ് വെല്ലിന്‍ഗാറിനു സഹിക്കുന്നില്ല. അതുകൊണ്ട് വിശുദ്ധ നെ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്നു ള്ള വിവാദപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ വിവാദപ്രസ്താവന നടത്തിയതിന്റെ പേരില്‍ ഗോവ പൊലീസ് വെല്ലിന്‍ഗാറിനെതിരെ എടുത്ത കേസില്‍ വെല്ലിന്‍ഗാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പനജിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി തള്ളി.

വെല്ലിന്‍ഗാറിന്റെ ആവശ്യം ഗോവന്‍ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ വ്യക്തമായ കുറ്റകൃത്യമാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി.

ഇതിനിടയില്‍ വിദ്വേഷ പ്രസ്താവന നടത്തിയ ഛത്തീസ്ഗഡ് എം എല്‍ എ റായ്മുനി ഭഗത്തിനെ പുറത്താക്കണ മെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. ''തന്റെ കയ്യിലെ ആണി ഊരിക്കളയാന്‍ പറ്റാത്ത ക്രിസ്തു എങ്ങനെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക'' എന്ന് ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായി.

റായ്മുനിയുടെ പ്രസ്താവന ഛത്തീസ്ഗഡി ലെ ക്രൈസ്തവര്‍ അപലപിച്ചു. ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പനലാല്‍ പ്രതിഷേധിച്ചു. ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്കു പരാതി നല്കിയിട്ടുണ്ട്. ഗവര്‍ണറെ കണ്ട് റായ്മുനിയെ അസംബ്ലിയില്‍ നിന്നു പുറത്താക്കാന്‍ നടപടി സ്വീകരിക്കാന്‍ ഫോറം ആവശ്യ പ്പെട്ടിട്ടുണ്ട്.

റായ്മുനിയെ പുറത്താക്കാന്‍ ആവശ്യപ്പട്ടുകൊണ്ട് ക്രൈസ്തവര്‍ 130 കിലോമീറ്റര്‍ മനുഷ്യചങ്ങലെ തീര്‍ത്തു. പൊലീ സ് ഭഗത്തിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

ക്യാമ്പസുകളുടെ മാനസികാരോഗ്യം

ഡിജിറ്റല്‍ യുഗത്തിലെ വായന

നിറഭേദങ്ങള്‍ [5]

മാത്തനച്ചായന്റെ സ്വര്‍ഗപ്രവേശം

വചനമനസ്‌കാരം: No.148