Letters

മാധ്യമങ്ങളുടെ വിശ്വാസ്യത

Sathyadeepam

ജോബ് ആന്റണി, കൊച്ചി

സോഷ്യല്‍ മീഡിയക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചു മനോരമ ന്യൂസ് ഡയറക്ടര്‍ ശ്രീ. ജോണി ലൂക്കോസ് എഴുതിയ ലേഖനം വായിച്ചു. സോഷ്യല്‍ മീഡിയ വലിയ അളവില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്, വിശേഷിച്ചും യുവജനങ്ങളെ. എന്നാല്‍ ഈ നവ മാധ്യമങ്ങളെ വിവേചനപൂര്‍വ്വം സമീപിക്കുന്നതില്‍ പലരും പരാജയപ്പെടുകയാണ്. ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങളും ചാനലുകളും നല്‍കുന്ന വിവരങ്ങളേക്കാള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികണങ്ങളാണു പലരും വിശ്വസിച്ചു വിധി കല്‍പ്പിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ നന്മകള്‍ പലതുണ്ടെങ്കിലും അതിലൂടെ പ്രചരിക്കുന്ന അസത്യവും അധാര്‍മ്മിക വിചാരങ്ങളും സമൂഹത്തെ മലിനമാക്കും. അതിനാല്‍ അതിലെ നന്മതിന്മകള്‍ വിവേചിക്കാന്‍ പരിശ്രമിക്കണം. ഒപ്പം നമ്മുടെ മാധ്യമങ്ങള്‍ തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതെ സുതാര്യവും, സത്യസന്ധവുമായി പ്രവര്‍ത്തിക്കുകയും വേണം.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു