Letters

ആദിമ സീറോ മലബാര്‍ സഭയിലെ ‘മഹായോഗ’ ശൈലിയില്‍ സഭാ സിനഡ് രൂപപ്പെടുത്തണം

Sathyadeepam

ഫാ. ഡേവിസ് കാച്ചപ്പിള്ളി സി.എം.ഐ., അഴീക്കോട്

ആഗസ്റ്റ് 4 ലെ സത്യദീപത്തില്‍ കാനന്‍ നിയമ ഗവേഷകനായ ഫാ. ജോഫി തോട്ടങ്കരയുടെ ലേഖനത്തില്‍ സീറോ മലബാര്‍ സഭയില്‍ അടിയന്തിരമായി പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളാണ് പ്രസ്താവിച്ചിരിക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സഭാസിനഡ്. അവ നടപ്പിലാക്കിയാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതും ഭാവിയില്‍ സഭയില്‍ ഉണ്ടാകാവുന്നതുമായ എല്ലാവിധ ഭിന്നതകളും ഒഴിവാക്കിക്കൊണ്ട് കര്‍ത്താവീശോമിശിഹായുടെ ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന സീറോ മലബാര്‍ സഭയില്‍ ഫലമണിയും.

മേജര്‍ ആര്‍ച്ച്ബിഷപ്പും മെത്രാന്മാരും വൈദികപ്രതിനിധികളും അല്മായ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു 'സഭാസിനഡ്' സഭയുടെ പാരമ്പര്യത്തിലുണ്ടായിരുന്ന 'മഹായോഗം' എന്തുകൊണ്ട് സീറോ മലബാര്‍ സഭയില്‍ നടപ്പിലാക്കുന്നില്ല എന്നാണ് ലേഖകന്റെ ചോദ്യം. കാര്യകാരണസഹിതം ഇത് നടപ്പിലാക്കണം എന്നാണ് ലേഖകന്‍ പ്രസ്താവിച്ചിരിക്കുന്നത്. അദ്ദേഹത്തിനുണ്ടായ പ്രചോദനം പരിശുദ്ധാത്മാവ് സഭയുടെ നവീകരണത്തിന് വേണ്ടി നല്‍കിയതാണെന്ന് നാം വിശ്വസിക്കണം. മഹായോഗത്തിന്റെ ശൈലിയിലെ 'സഭാസിനഡ്' രൂപപ്പെടുത്താന്‍ അടുത്ത മെത്രാന്‍ സിനഡ് തീരുമാനിക്കണം. അതിലൂടെ സഭയിലെ എല്ലാവിധ ഭിന്നതകളും അവസാനിച്ച് യഥാര്‍ത്ഥ ഐക്യം ഉണ്ടാകും എന്നാണ് ലേഖകന്‍ വ്യക്തമാക്കുന്നത്. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024