International

വലിയ കുടുംബങ്ങള്‍ക്കായി സ്‌പെയിനില്‍ പ്രചാരണ പരിപാടി

Sathyadeepam

സ്‌പെയിനിലെ വലിയ കുടുംബങ്ങളുടെ അസോസിയേഷന്‍ കൂടുതല്‍ മക്കളെ ജനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പരസ്യപ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നു. 'ഭൂമിയെ രക്ഷിക്കുക, കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുക' എന്നതാണ് പ്രചാരണ മുദ്രാവാക്യം. നിലവിലെ നിരാശതാബോധത്തില്‍ നിന്ന് മാറാനും വലിയ കുടുംബത്തിന്റെ സന്തോഷം അനുഭവിക്കാനും ആളുകളെ ക്ഷണിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു ഉള്‍പ്പെടെയുള്ള പ്രചാരണ മാര്‍ഗങ്ങള്‍ സംഘടന അവലംബിച്ചിട്ടുണ്ട്. മാലിന്യരഹിതമായ ഒരു ലോകം സൃഷ്ടിക്കുമ്പോള്‍ അത് ആസ്വദിക്കാന്‍ ഇവിടെ മനുഷ്യരും ഉണ്ടാകേണ്ടതുണ്ടെന്ന് പരസ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. കുട്ടികള്‍ക്ക് പകരം പട്ടി എന്ന മനോഭാവത്തെ പരസ്യങ്ങള്‍ പരിഹസിക്കുന്നുണ്ട്. ജനസംഖ്യാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ മറ പിടിച്ചു ജനസംഖ്യാ നിയന്ത്രണത്തിന് ഭരണകൂടങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും സ്വീകരിച്ച നയപരിപാടികളുടെ പൊള്ളത്തരം വ്യക്തമാക്കുന്ന വീഡിയോകളും സംഘടന തയ്യാറാക്കിയിട്ടുണ്ട്. ഭ്രൂണഹത്യയ്ക്കും കൃത്രിമ ജനനനിയന്ത്രണത്തിനും പകരമായി 'പ്രത്യുല്‍പാദന ആരോഗ്യം' പോലുള്ള തെറ്റിദ്ധാരണാജനകമായ വാക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന ഭാഷാപരമായ ഉപജാപങ്ങളെയും പരസ്യങ്ങള്‍ തുറന്നുകാണിക്കുന്നു. ജനസംഖ്യ വര്‍ധിക്കുകയല്ല മറിച്ച് ഗ്രാമീണ പ്രദേശങ്ങളില്‍ മനുഷ്യരില്ലാതാവുകയാണ്. ഉദ്യാനങ്ങളിലും സ്‌കൂളുകളിലും ഇടങ്ങള്‍ ശൂന്യമാകുന്നു. ക്ലാസ് മുറികള്‍ അടച്ചു പൂട്ടുന്നു - പ്രചാരണ ബോര്‍ഡുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024