International

യുദ്ധാവശിഷ്ടങ്ങളില്‍ നിന്നുള്ള കുരിശ് വേദനയോടെ സ്വീകരിച്ചു മാര്‍പാപ്പ

Sathyadeepam

കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രെയിനില്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ഫാ. വ്യാഷെസ്ലാവ് ഗ്രിനെവിച് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനെത്തിയത്, യുദ്ധം മൂലം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നുണ്ടാക്കിയ കുരിശുമായി. കുരിശു സ്വീകരിച്ച മാര്‍പാപ്പ ആ വൈദികനോട് ആവര്‍ത്തിച്ചു പറഞ്ഞു, ''അവിടെ എല്ലാവരോടും പോയി പറയുക. എനിക്കു ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.'' ഈ വാക്കുകള്‍ മാര്‍പാപ്പ ഏതാനും തവണ ആവര്‍ത്തിച്ചു പറഞ്ഞതായി ഫാ. ഗ്രിനെവിച് പിന്നീടു വെളിപ്പെടുത്തി. യുദ്ധദുരിതങ്ങളെ കുറിച്ചുള്ള വിവരങ്ങളില്‍ മാര്‍പാപ്പ അതീവദുഃഖിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ഒരു വര്‍ഷം പിന്നിടുകയാണ്. വെടിനിറുത്തലിനായി അനേകം ശ്രമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടു നടത്തിയിരുന്നു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024