International

ഐസിസ് തകര്‍ത്ത ഇറാഖി ദേവാലയം പൂര്‍ണ്ണമായി പുനരുദ്ധരിച്ചു

Sathyadeepam

വടക്കന്‍ ഇറാക്കിലെ മോസുളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അധിനിവേശകാലത്ത് അവര്‍ തകര്‍ത്തു കളഞ്ഞ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള ഡൊമിനിക്കന്‍ പള്ളി പൂര്‍ണ്ണമായി പുനരുദ്ധരിച്ചു. പള്ളി തകര്‍ക്കപ്പെട്ടു പത്ത് വര്‍ഷത്തിനുശേഷമാണ് പുനരുദ്ധാരണം. യുനെസ്‌കോയുടെ സഹായത്തോടെയാണ് പുരാവസ്തു പ്രാധാന്യമുള്ള പള്ളിയുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. ഡൊമിനിക്കന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ കൂദാശ കര്‍മ്മങ്ങളില്‍ സന്നിഹിതനായിരുന്നു. 1873 ല്‍ സ്ഥാപിതമായതാണ് ഈ ദേവാലയം.

2014 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നഗരം കയ്യടക്കിയതോടെ വിവിധ മതസ്ഥരും വംശജരുമായ ആളുകള്‍ പലായനം ചെയ്യുകയും ചരിത്രപ്രധാനമായ ദേവാലയങ്ങളും സ്മാരകങ്ങളും ഭീകരര്‍ തകര്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പുറത്താക്കി നഗരം തിരിച്ചെടുത്തപ്പോള്‍ ചരിത്ര പ്രാധാന്യമുള്ള നിര്‍മ്മിതികളുടെ പുനരുദ്ധാരണം യുനെസ്‌കോ ഏറ്റെടുക്കുകയായിരുന്നു. പള്ളിയുടെ പുനരുദ്ധാരണത്തിന് ഡൊമിനിക്കന്‍ സന്യാസ സമൂഹവും സഹകരിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024