അമേരിക്കയിലെ മിഷിഗനില്‍ സ്ഥിതിചെയ്യുന്ന സെന്റ് സ്റ്റാനിസ്ലാവോസ് പള്ളിയുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് 50 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി.
പോളിഷ് ഭാഷ സംസാരിക്കുന്ന കത്തോലിക്കര്‍ക്കായി 1916 ല്‍ നിര്‍മ്മാണം ആരംഭിച്ചു 26 ല്‍ പൂര്‍ത്തിയാക്കിയ പള്ളിയാണിത്.
അന്നത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവകക്കാര് തന്നെയാണ് ഏറിയ പങ്കും നിര്‍വഹിച്ചത് എന്ന് വികാരി ഫാ. വാള്‍ട്ടര്‍ സീസ്ല അറിയിച്ചു.
25 വര്‍ഷത്തിലേറെയായി ഇതേ ഇടവകയില്‍ വികാരിയായി സേവനം ചെയ്തു വരികയാണ് അദ്ദേഹം.