International

ഇസ്രായേല്‍ പലസ്തീന്‍ വെടിനിറുത്തല്‍ അത്യാവശ്യമെന്ന് വത്തിക്കാന്‍

Sathyadeepam

ബന്ദികളെ സ്വതന്ത്രരാക്കലും ഇസ്രായേല്‍-പലസ്തീന്‍ വെ ടിനിറുത്തലും ഉടന്‍ വേണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെത്രോ പരോളിന്‍ ആവശ്യപ്പെട്ടു. ബന്ധികളെ സ്വതന്ത്രരാക്കുന്നതിനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കലാണ് എന്ന് കാര്‍ഡിനല്‍ പറഞ്ഞു.

യുദ്ധത്തില്‍ ഇസ്രായേലിന്റെ ഇടപെടലുകള്‍ അതിരുവിട്ടതാണെന്ന് കാര്‍ഡിനല്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതില്‍ വത്തിക്കാനിലെ ഇസ്രായേല്‍ എംബസി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

പലസ്തീനിന്റെ ഇസ്രായേല്‍ സ്ഥാനപതി ഇസ്സാ കസീസി വത്തിക്കാന്‍ വിദേശകാര്യമന്ത്രിയെ സന്ദര്‍ശിക്കുകയും റംസാന്‍, ഈസ്റ്റര്‍ ദിനങ്ങള്‍ക്ക് മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജെറുസലേമിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും ഗാസയിലേക്ക് ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കുന്നതിനും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം