International

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

Sathyadeepam

വരുന്ന ജൂണില്‍ ഇറ്റലിയില്‍ വച്ച് നടക്കുന്ന വികസിത രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ മേധാവികളാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 ഉച്ചകോടികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു മാര്‍പാപ്പ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് മാര്‍പാപ്പയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അറിയിച്ചു. നിര്‍മ്മിതബുദ്ധിയെക്കുറിച്ചാവും ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിക്കുക. ഈ വിഷയത്തില്‍ കൃത്യമായ നിര്‍വചനങ്ങളും നിലപാടുകളും രൂപീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം സഹായിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]