International

സ്വവര്‍ഗ ആശിര്‍വാദത്തിന് എതിരെ 9 ഫ്രഞ്ച് മെത്രാന്മാര്‍

Sathyadeepam

സ്വവര്‍ഗ ജീവിതപങ്കാളികളെ ആശീര്‍വദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഫ്രാന്‍സിലെ 9 മെത്രാന്മാര്‍ തങ്ങളുടെ വൈദികര്‍ക്ക് നിര്‍ദേശം നല്‍കി. ഫ്രാന്‍സിലെ റെന്നസ് അതിരൂപതയും സാമന്തര രൂപതകളും ആണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള വൈവാഹിക ബന്ധത്തില്‍ രൂപീകരിക്കപ്പെടുന്നതാണ് കുടുംബം എന്ന അടിസ്ഥാനതത്വത്തെ ലഘൂകരിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രവാചക ധീരതയോടെ ഉറച്ചുനില്‍ക്കാനുള്ള ദൗത്യം തങ്ങള്‍ക്കുണ്ടെന്ന് ഈ പ്രവിശ്യയിലെ മെത്രാന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ആശയക്കുഴപ്പങ്ങളും ഉതപ്പും ഉണ്ടാക്കുന്ന സാഹചര്യത്തില്‍ നിന്ന് വിട്ടു നില്ക്കുക തങ്ങളുടെ അവകാശമാണെന്ന് മെതാന്മാര്‍ വ്യക്തമാക്കി. സ്വവര്‍ഗ പ്രേമികളായ വ്യക്തികളെ ആശീര്‍വദിക്കാം, പക്ഷേ ജീവിതപങ്കാളികളെ ആശീര്‍വദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം - മെത്രാന്മാര്‍ നിര്‍ദേശിക്കുന്നു.

സ്വവര്‍ഗ ജീവിതപങ്കാളികളെ ആശീര്‍വദിക്കുക എന്നത് ഒരു ഉത്തരവാദിത്വം ആയിട്ടല്ല, ഓരോ വൈദികന്റെയും മെത്രാന്റെയും വിവേചനത്തിന് കീഴില്‍ വരുന്ന ഒരു സാധ്യത ആയിട്ടാണ് വത്തിക്കാന്‍ രേഖയില്‍ പറയുന്നതെന്ന് ഈ മെത്രാന്മാര്‍ അഭിപ്രായപ്പെടുന്നു.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]