ദീര്‍ഘകാലം വത്തിക്കാന്‍ നയതന്ത്രജ്ഞനായും കാര്യാലയങ്ങളുടെ മേധാവിയായും സേവനം ചെയ്തിട്ടുള്ള കാര്‍ഡിനല്‍ റെനാറ്റോ മര്‍ത്തീനിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം പ്രകടിപ്പിച്ചു.
92 കാരനായ അദ്ദേഹം ഇറ്റാലിയന്‍ സ്വദേശിയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ പ്രതിനിധിയായി 16 വര്‍ഷം സേവനം ചെയ്തിട്ടുണ്ട്.
തുടര്‍ന്ന്, വത്തിക്കാന്‍ നീതി-സമാധാന കാര്യാലയത്തിന്റെയും അഭയാര്‍ഥി-കുടിയേറ്റ കാര്യാലയത്തിന്റെയും അധ്യക്ഷനായും പ്രവര്‍ത്തിച്ചു.
തായ്ലന്ഡ്, മലേഷ്യ, ബ്രൂണയ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ദീര്‍ഘകാലം വത്തിക്കാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.