International

അമേരിക്കയില്‍ വെടിയേറ്റു മരിച്ചത് സംഘടിതകുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച മെത്രാന്‍

Sathyadeepam

കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയും തോക്കുപയോഗിച്ചുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ വെടിയേറ്റു മരിച്ച അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ഡേവിഡ് ഒക്കോണല്‍. ഒരു വീടിനുള്ളില്‍ വച്ചായിരുന്നു അക്രമം. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികാരികള്‍ അറിയിച്ചു.

ഐര്‍ലണ്ട് സ്വദേശിയായ ബിഷപ് ഒക്കോണല്‍ 45 വര്‍ഷമായി ലോസ് ആഞ്ചലസിലാണ് സേവനം ചെയ്തിരുന്നത്. സഭാഭേദമെന്യേ ഈ പ്രദേശത്താകെ പ്രസിദ്ധനായിരുന്ന 69 കാരനായ ബിഷപ് 2015 ലാണ് സഹായമെത്രാനായി നിയമിക്കപ്പെട്ടത്.

ബിഷപ്പിന്റെ മരണത്തിലെ ദുഃഖം വാക്കുകള്‍ കൊണ്ടു വിവരിക്കാനാകാത്തതാണെന്നു അതിരൂപതാ ആര്‍ച്ചുബിഷപ് ജോസ് ഗോമെസ് പ്രസ്താവനയില്‍ പറഞ്ഞു.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം