International

പുതിയ യുദ്ധങ്ങള്‍ വരുമ്പോള്‍ മറ്റു യുദ്ധങ്ങള്‍ മറക്കരുതെന്ന് ഇറ്റാലിയന്‍ മിഷണറി

Sathyadeepam

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം ആരംഭിച്ചപ്പോള്‍ റഷ്യ-ഉക്രെയിന്‍ യുദ്ധം മുങ്ങിപ്പോയതായി ഇറ്റാലിയന്‍ മിഷണറി വൈദികനായ പിയെര്‍ ലുയിജി മക്കാല്ലി. സുഡാനെ കുറിച്ച് ആരും മിണ്ടുന്നുപോലുമില്ല. അവിടെയും നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. 11 വര്‍ഷം സുഡാനില്‍ മിഷണറിയായിരിക്കുകയും രണ്ടു വര്‍ഷം ബന്ദിയായി അക്രമികളുടെ തടവില്‍ കഴിയുകയും ചെയ്ത അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍മീനിയയിലെ കാരബാക് പ്രദേശത്ത് എന്താണു സംഭവിക്കുന്നതെന്നും ആരും അന്വേഷിക്കുന്നില്ല. എല്ലായിടത്തും ഇരകള്‍ക്കൊപ്പം നില്‍ക്കുകയാണു ഞാന്‍. മാധ്യമങ്ങളില്‍ യുദ്ധവാര്‍ത്തകള്‍ക്ക് വലിയ ഇടം നല്‍കുന്നു, അതിനായി 'സായുധപദങ്ങള്‍' ഉപയോഗിക്കുന്നു. ഈ വാര്‍ത്തകള്‍ എന്നെ ദുഃഖിതനാക്കുന്നു. വാക്കുകളെ നിരായുധമാക്കാതെ കൈകളെ നിരായുധമാക്കാനാവില്ല. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല, എല്ലാവരും പരാജിതരാകുകയാണ് ചെയ്യുന്നത് - ഫാ. മക്കാല്ലി വിശദീകരിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]