ഇസ്രായേലിന്റെ ബോംബാക്രമണങ്ങളെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട 800 ലധികം പേര്‍ക്ക് ലെബനോനിലെ ഗുഡ് ഹെല്‍പ്പ് സിസ്റ്റേഴ്‌സ് മഠത്തില്‍ അഭയം നല്‍കിയിരിക്കുന്നു. എല്ലാവരും മുസ്ലീങ്ങളാണ്.
താമസിക്കാനുള്ള ഇടം മാത്രമല്ല മറ്റു സൗകര്യങ്ങളും ഈ അഭയാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സിസ്റ്റര്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന അറിയിച്ചു. ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭയിലെ 15 സിസ്റ്റര്‍മാരാണ് ഈ മഠത്തില്‍ കഴിയുന്നത്.
മുസ്ലീങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്ത നങ്ങളാണ് യുദ്ധത്തിനു മുമ്പ് തങ്ങള്‍ നടത്തിവന്നിരുന്ന തെന്ന് ഈ സന്യാസനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ജോസിലിന്‍ പറഞ്ഞു.
അതിന്റെ ഫലമായി നിരവധി മുസ്ലീം കുടുംബങ്ങള്‍ അവരുടെ കുട്ടികളെ മഠത്തിന്റെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ക്കിടെ പരിഭ്രാന്തരായി പോയ കുഞ്ഞുങ്ങളെ സ്വസ്ഥത വീണ്ടെടുക്കാന്‍ സഹായിക്കുന്നതും സിസ്റ്റര്‍മാരാണ്. അവരുടെ മാതാപിതാക്കള്‍ അതിനു കഴിയാത്ത സ്ഥിതിയിലാണെന്ന് സിസ്റ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.