Kerala

11-ാമത് ദമ്പതി കോണ്‍ഫറന്‍സ്

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ (FACE) കീഴില്‍, മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് (MCC) നേതൃത്വം നല്‍കുന്ന, 11-ാമത് ദമ്പതി കോണ്‍ഫറന്‍സ് ഈ വര്‍ഷം അതിരൂപതയിലെ 4 മേഖലകളിലായി നവംബര്‍ 12, 19, 26, ഡിസംബര്‍ 3 എന്നീ തീയതികളില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നടക്കുന്നു. നല്ല കുടുംബങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആദ്യം ഉറപ്പുള്ള ദാമ്പത്യം രൂപപ്പെടണമെന്ന ചിന്ത പങ്കുവയ്ക്കുന്ന 'ഉറപ്പുള്ള ദാമ്പത്യം, ഉണര്‍വുള്ള കുടുംബത്തിന്...' എന്ന വിഷയമാണ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.

കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ ഡോ. ജോസഫ് മണവാളന്‍ വിഷയാവതരണവും, കുടുംബപ്രേഷിത കേന്ദ്രം മുന്‍ ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി വിഷയാവിഷ്‌കാരവും നടത്തുന്നു. മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് മിനിസ്ട്രിയിലെ ദമ്പതികള്‍ ഒരുക്കുന്ന, വിഷയത്തിന്റെ ദൃശ്യാവിഷ്‌കാരം കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. കോണ്‍ഫറന്‍സ് ചെയര്‍മാന്‍ കുടുംബപ്രേഷിത കേന്ദ്രം അസ്സി. ഡയറക്ടര്‍ റവ. ഫാ. സാന്‍ജോ കണ്ണമ്പിള്ളിയുടെയും, ജനറല്‍ കണ്‍വീനര്‍ എം സി സി അതിരൂപത കോര്‍ഡിനേറ്റര്‍ റൈഫണ്‍ ടെസ്സി ദമ്പതിയുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

കൊരട്ടി, കറുകുറ്റി, മുക്കന്നൂര്‍, മൂഴിക്കുളം എന്നീ ഫൊറോനകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖല ദമ്പതീ കോണ്‍ഫറന്‍സ് നവംബര്‍ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൊരട്ടി, പൊങ്ങം, നൈപുണ്യ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചും, വൈക്കം, ചേര്‍ത്തല, പള്ളിപ്പുറം ഫൊറോനകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖല കോണ്‍ഫറന്‍സ് നവംബര്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു വൈക്കം, നടേല്‍, ലിറ്റില്‍ ഫ്‌ളവര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചും നടത്തപ്പെടുന്നു. എറണാകുളം, ഇടപ്പള്ളി, പറവൂര്‍, കിഴക്കമ്പലം, തൃപ്പൂണിത്തറ ഫൊറോനകള്‍ ഉള്‍പ്പെടുന്ന മധ്യമേഖല കോണ്‍ഫറന്‍സ് നവംബര്‍ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തൃക്കാക്കര, തോപ്പില്‍ മേരിമാതാ പബ്ലിക് സ്‌കൂളില്‍ വച്ചും, വല്ലം, കാഞ്ഞൂര്‍, മഞ്ഞപ്ര, അങ്കമാലി ഫൊറോനകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖല കോണ്‍ഫറന്‍സ് ഡിസംബര്‍ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കാലടി, ചെങ്ങല്‍, സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ചും നടത്തപ്പെടുന്നു.

പരമാവധി ദമ്പതികള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് നാല് മേഖലകളിലായി ഈ വര്‍ഷം കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നതെന്ന് കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് മണവാളന്‍, അസി. ഡയറക്ടര്‍, ഫാ. സാന്‍ജോ കണ്ണമ്പിള്ളി, റൈഫണ്‍ & ടെസ്സി MCC കോര്‍ഡിനേറ്റര്‍, അവരാച്ചന്‍ & സിബി MCC ജനറല്‍ സെക്രട്ടറി, ജോസ് മാത്യു & മേരിയമ്മ MCC ഫിനാന്‍സ് സെക്രട്ടറി എന്നിവര്‍ അറിയിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024