ഭിന്നശേഷിക്കാർക്കുള്ള അഡ്വെഞ്ചർ ക്ലബിന്റെ ഉദ്‌ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു.ഫാ.സിബിൻ മനയംപിള്ളി, ജോസഫ് ദിലീഷ് , സെജി മൂത്തേരിൽ , ഫാ.ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സമീപം. 
Kerala

ഭിന്നശേഷിക്കാര്‍ക്കായി അഡ്വഞ്ചര്‍ ക്ലബ് രൂപീകരണവും സ്‌കൂബാ ഡൈവിംഗ് പരിശീലനവും നടത്തി

Sathyadeepam

സാഹസികതയുടെ കുഞ്ഞോളങ്ങളില്‍ കുറവുകള്‍ മറന്ന് അവര്‍ കുതിച്ചു ചാടി. ഭിന്നശേഷിക്കാര്‍ക്കായുള്ള ജില്ലാ അഡ്വെഞ്ചര്‍ ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തമ്മനം അക്വാലിയോ ക്ലബില്‍ സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗ് പരിശീലനം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എറണാകുളം അങ്കമാലി അതിരൂപതാ സഹൃദയ, തമ്മനം അക്വാ ലിയോ ഡൈവ് സെന്റര്‍, അരൂര്‍ റോട്ടറി ക്ലബ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാർക്കുള്ള സ്കൂബാ ഡൈവിംഗ് പരിശീലനത്തിന്റെ ഉദ്‌ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു. ഫാ.സിബിൻ മനയംപിള്ളി, ഷിജി, സെജി മൂത്തേരിൽ , ഫാ.ജോസ് കൊളുത്തുവെള്ളിൽ, ജോസഫ് ദിലീഷ് , സതീഷ് മിറാൻഡ, സിസ്റ്റർ അഭയ ഫ്രാൻസിസ് എന്നിവർ സമീപം.

നീന്തല്‍ പരിശീലനം പോലെയുള്ള ഇടപെടലുകള്‍ സ്വന്തം ആരോഗ്യ പരിപോഷണത്തിനു മാത്രമല്ല മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കുവാന്‍ കഴിവുള്ളവരായി ഭിന്ന ശേഷിക്കാരെ ഉയര്‍ത്തുമെന്ന് അഡ്വെഞ്ചര്‍ ക്ലബിന്റേയും പരിശീലനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച ഹൈബി ഈഡന്‍ എം.പി. പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സതീഷ് മിറാന്‍ഡ അധ്യക്ഷനായി. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍, അരൂര്‍ റോട്ടറി ക്ലബ് സെക്രട്ടറി സെജി മൂത്തേരില്‍ , സഹൃദയ അസി. ഡയറക്ടര്‍ ഫാ.സിബിന്‍ മനയംപിള്ളി, അക്വാലിയോ ഡൈവ് സെന്റര്‍ ഡയറക്ടര്‍ ജോസഫ് ദിലീഷ്, സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സഹൃദയ കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ നിന്നെത്തിയ 12നും 50 നും മധ്യേ പ്രായമുള്ള 25 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024