എടക്കുന്ന് സെ. ആന്റണീസ് ഇടവകയില്‍ നടന്ന ആര്‍ട്ട് എക്‌സ്‌പോയില്‍ നിന്നും 
Kerala

അന്റോണിയന്‍ ആര്‍ട്ട് എക്‌സ്‌പോ 2k23

Sathyadeepam

അങ്കമാലി : എടക്കുന്ന് സെ. ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ എടക്കുന്ന് പ്രദേശത്തെ വിവിധ തലങ്ങളിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി അന്റോണിയന്‍ ആര്‍ട്ട് എക്‌സ്‌പോ 2K23 സംഘടിപ്പിച്ചു.

എടക്കുന്ന് സെ. ആന്റണീസ് ദേവാലയ പ്ലാറ്റിനം ജൂബിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി വികാരി ഫാ. പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു.

ചിരട്ട, കയര്‍ , ഓല , കുരുത്തോല , പനയോല, മുള എന്നിവ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മിനിയേച്ചര്‍ വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍,ഫാബ്രിക് പെയിന്റിംഗ് , ബോട്ടില്‍ ആര്‍ട്ട്, ഗ്ലാസ് പെയിന്റിംഗ് , ഹോം മേയ്ഡ് ടോയ്‌സ്, സോപ്പ് & ലോഷന്‍ , കോയിന്‍ & സ്റ്റാമ്പ് കളക്ഷന്‍ എക്‌സിബിഷന്‍, ത്രഡ് വര്‍ക്ക്, ബീഡ്‌സ് & ജുവലറി മേക്കിംഗ്, വീട്ടിലുണ്ടാക്കിയ ബാഗുകള്‍ കുടകള്‍ , പേപ്പര്‍ പെന്‍ തുടങ്ങിയ ഇനങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി.

വൈകിട്ട് 6.30 മുതല്‍ കലാസന്ധ്യയും നാടന്‍ ഭക്ഷണങ്ങളുടെ കലവറ യായ ഫുഡ് ഫെസ്റ്റും ക്രമീകരിച്ചു. അസി. വികാരി ഫാ. ചാള്‍സ് തെറ്റയില്‍, ട്രസ്റ്റിമാരായ ജോണ്‍ മാവേലി ,

ടിജോ പടയാട്ടില്‍ , വൈസ് ചെയര്‍മാന്‍ ആന്റണി ജോസഫ് , കണ്‍വീനര്‍ ജിന്‍സണ്‍ ഡേവിസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു