ലോക കാൻസർ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി  സംഘടിപ്പിച്ച സ്തനാർബുദ സാധ്യത പരിശോധനാ ക്യാമ്പും, ബോധവത്കരണ ക്ലാസുംഓങ്കോളജിക്കൽ സർജനും, കൊച്ചി മഞ്ഞുമ്മൽ സെന്റ്. ജോസഫ് ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി ഫാ. ജോസ് തേലക്കാട്ട്, ഡോ. ആനീ തോമസ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ദീപ്തി, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഡി ലാബ്സ് കോർഡിനേറ്റർ കൃപ, ചെറായി ആനിമേറ്റർ മോളി ജോയ് എന്നിവർ സമീപം 
Kerala

ലോക കാൻസർ ദിനം ആചരിച്ചു

Sathyadeepam

ചെറായി: അനിയന്ത്രിതമായ ഭക്ഷണരീതികളും, കൃത്യമായ ആരോഗ്യപരിചരണമില്ലായ്മായും പൊതുസമൂഹത്തിൽ കാൻസറിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് ഓങ്കോളജിക്കൽ സർജനും, കൊച്ചി മഞ്ഞുമ്മൽ സെന്റ്. ജോസഫ് ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. തോമസ് വർഗീസ്. ലോക കാൻസർ ദിനാചാരണത്തിന്റെ ഭാഗമായി എറണാകുളം - അങ്കമലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്തനാർബുദ സാധ്യതാ നിർണയ പരിശോധന ക്യാമ്പും, ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ, വി ഗാർഡിൻ്റെയും, കൊച്ചി ഡി ലാബ്സിന്റെയും സഹകരണത്തോടെയാണ് ചെറായി, ചക്കരക്കടവ് സെന്റ്. റോസ് ദേവാലയത്തിൽ വച്ച് സ്തനാർബുദ പരിശോധന ക്യാമ്പും, കാൻസർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചത്. വികാരി ഫാ. ജോസ് തേലക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ സ്വാഗതം ആശംസിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ദീപ്തി ബിജു, ഫെഡറേഷൻ സെക്രട്ടറി സീന അലക്സ്, ചെറായി ആനിമേറ്റർ മോളി ജോയ് എന്നിവർ സംസാരിച്ചു. ഡി ലാബ്സ് കോർഡിനേറ്റർ കൃപ സ്തനാർബുദ സാധ്യതാ നിർണയ പരിശോധന ക്യാമ്പിന്റെ വിശദീകരണം നടത്തി. 30 വനിതകളെ ക്യാമ്പിൽ പരിശോധിച്ചു . ഞാറക്കൽ ഫൊറോന കോർഡിനേറ്റർ മഞ്ജു രാജു,ഫെഡറേഷൻ ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024