സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ, ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി, ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺ മെൻറ് ,എന്നിവരുടെ സഹകരണത്തോടെ എറണാകുളം- അങ്കമാലി അതിരൂപതയുടെ പരിസ്ഥിതി പരിപാലന വിഭാഗമായ സഹൃദയടെക്ക്  കവരപ്പറമ്പ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഊർജ സംരക്ഷണ ദിനാചരണം സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി ഉദ്‌ഘാടനം ചെയ്യുന്നു. മോളി വർഗീസ്, സെബാസ്റ്റ്യൻ, ദേവസിക്കുട്ടി,  ഫാ. തോമസ് മംഗലശേരി, ഷൈജി സുരേഷ്, ജോയ്‌സി  പി.ടി, ആന്റണി പോൾ തുടങ്ങിയവർ സമീപം.   
Kerala

ഊർജ്ജ സംരക്ഷണ ദിനാചരണം 

Sathyadeepam

അങ്കമാലി: വീടുകളിൽ ആവശ്യമില്ലാതെ തെളിഞ്ഞുകിടക്കുന്ന ലൈറ്റുകളും ഫാനും ഓഫാക്കുന്നതുമുതൽ ഇന്ധനലാഭം തരുന്ന പാചക ഉപകരണങ്ങൾ ഉപയോഗിക്കുന്നതു വരെ ഊർജ സംരക്ഷണകാര്യങ്ങളിൽ വീട്ടമ്മമാർക്ക് നിർണായക പങ്കു വഹിക്കാനാകുമെന്ന് സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി അഭിപ്രായപ്പെട്ടു. സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ, ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി, ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺ മെൻറ് ,എന്നിവരുടെ സഹകരണത്തോടെ എറണാകുളം- അങ്കമാലി അതിരൂപതയുടെ പരിസ്ഥിതി പരിപാലന വിഭാഗമായ സഹൃദയടെക്ക്  കവരപ്പറമ്പ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഊർജ സംരക്ഷണ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവരപ്പറമ്പ് സഹൃദയ ഫെഡറേഷൻ ചെയർമാൻ ഫാ. തോമസ് മംഗലശേരി   അധ്യക്ഷനായിരുന്നു. വീട്ടമ്മമാർക്കുള്ള ഊർജ്ജ സംരക്ഷണ മാർഗരേഖകൾ അടങ്ങിയ ലഘുലേഖ അദ്ദേഹം വിതരണം ചെയ്തു. സഹൃദയ സംഘം  ഡവലപ്മെന്റ് ഓഫീസർ ഷൈജി സുരേഷ് ഊർജ സംരക്ഷണ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ മേഴ്‌സി, കൈക്കാരൻ സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ദേവസിക്കുട്ടി , അനിമേറ്റർ മോളി വർഗീസ്, എമി ജോയി ,  കോ ഓർഡിനേറ്റർ  ജോയ്‌സി   പി.ടി, എന്നിവർ സംസാരിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ ആന്റണി പോൾ ക്‌ളാസ് നയിച്ചു. 

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024