Kerala

പാലാരിവട്ടം പിഒസി യില്‍ പോഷക ചെറുധാന്യങ്ങളുടെ പ്രദര്‍ശന വിപണനം

Sathyadeepam

കൊച്ചി: ജീവിതശൈലി രോഗനിയന്ത്രണത്തില്‍  പോഷക ചെറുധാന്യങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ചകളില്‍  പോഷക ചെറുധാന്യങ്ങള്‍  ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പിഒസി കോമ്പൗണ്ടില്‍ ഏര്‍പെടുത്തുന്നത്.

സുസ്ഥിര കൃഷി -  ആരോഗ്യസുരക്ഷ എന്നീ രംഗങ്ങളില്‍ ദീര്‍ഘ കാലമായി  പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ പിഒസി യുടെ സഹായസഹ കരണത്തോടെയാണ്  ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്.

ചെറുകിട  നാമമാത്ര  കര്‍ഷകര്‍ക്ക് ചെറുധാന്യ വിത്ത് സൗജന്യമായി  ലഭ്യമാക്കുകയും  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വേണ്ട വിജ്ഞാന വ്യപനവും  ഈ  കൂട്ടായ്മയിലൂടെ  ലഭ്യമാക്കുകയും ചെയ്യും. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷ്യലഭ്യതയും  ആരോഗ്യ സുരക്ഷയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് പിഒസി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം