കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനം  കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്)  നിത്യമോള്‍ ബാബു, ബെസ്സി ജോസ്, ഫാ. സുനില്‍ പെരുമാനൂര്‍, ഡോ. റോസമ്മ സോണി, ജെയിംസ് കുര്യന്‍, മേഴ്‌സി സ്റ്റീഫന്‍, ഉഷസ് എ.കെ, സുനിലാ ബിനു എന്നിവര്‍ സമീപം. 
Kerala

കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കി - ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

Sathyadeepam

കോട്ടയം: കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമത്തിന്റെയും ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തി കുടുംബ സമൂഹ പുരോഗതിയ്ക്ക് പദ്ധതി വഴിതെളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന് എന്നിവര്‍ പ്രസംഗിച്ചു.  സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശാക്തീകണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു