Kerala

ഫാ. ആർമണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്

Sathyadeepam

ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം എന്നീ ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പുച്ചിൻ സന്യാസിയും ആയിരുന്ന ഫാദർ ആർമണ്ട് മാധവത്തിനെ ജൂലൈ 13 നു ദൈവദാസനായി പ്രഖ്യാപിക്കുന്നു. കേരളത്തിൽ കരിസ്മാറ്റിക് നവീകരണത്തിനു നായകത്വം വഹിച്ച പ്രമുഖരിൽ ഒരാളാണ് ഫാദർ ആർമണ്ട്. വിമലഗിരി ധ്യാനകേന്ദ്രത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് ജോർജ് വലിയമറ്റം, ആർച്ച്ബിഷപ് എമരിറ്റസ് ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരായിരിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാദർ ആർമണ്ടിനെ കുറിച്ച് ഫാദർ ബിജു ഇളംബച്ചൻവീട്ടിൽ എഴുതിയ രണ്ട് പുസ്തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും. മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും ചടങ്ങിൽ ഉണ്ടാകും.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു