Kerala

കെ എല്‍ സി എ നില്‍പ്പുസമരം നടത്തി

Sathyadeepam

അനാഥാലയ അഗതിമന്ദിര അന്തേവാസികളുടെ പെന്‍ഷന്‍ നിലനിര്‍ത്തുക, പി എസ് സി റാങ്ക് പട്ടിക ചുരുക്കാനുള്ള നീക്കം പിന്‍വലിക്കുക, പുനര്‍ഗേഹം പദ്ധതി മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ എല്‍ സി എ )സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ രുപത സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ നടത്തിയ നില്‍പ് സമരം കണ്ണൂര്‍ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുതല ഉദ്ഘാടനം ചെയ്തു.
അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും നിര്‍ഭാഗ്യകരമാണെന്നും ധനകാര്യവകുപ്പിന്റെ ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും ബിഷപ് പറഞ്ഞു.
അഗതികളും അനാഥരും ആയവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കെ വിവിധ സംഘടനകളും, സമുദായങ്ങളും, സഭയും നടത്തുന്ന സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയേണ്ടത് ബിഷപ് തുടര്‍ന്നു പറഞ്ഞു.
പുനര്‍ഗേഹം പദ്ധതിയിലെ തീരദേശവാസികള്‍ക്കു ദോഷകരമായ വ്യവസ്ഥകള്‍ പിന്‍വലിച്ചും ന്യായമായ വിധം പുനഃക്രമികരിക്കകണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി വെടിഞ്ഞു മനുഷ്യത്വപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ആവശ്യപ്പെട്ടു
കെ.എല്‍.സി.എ കണ്ണൂര്‍ രൂപത പ്രസിഡണ്ട് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. ഗോഡ്‌സണ്‍ ഡിക്രൂസ്, ക്രിസ്റ്റഫര്‍ കല്ലറക്കല്‍, കെ.എച്ച് ജോണ്‍ ,ജോസഫൈന്‍, ജിജി ആന്റണി, വിക്ടര്‍ ജോര്‍ജ് , അമല്‍ദാസ് , ആല്‍ഫ്രഡ് സെല്‍വരാജ്, ജോയി പീറ്റര്‍, സ്റ്റെഫാന്‍, ഡിയോണ്‍, പുഷ്പരാജ് എന്നീവര്‍ സംസാരിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024