ഭിന്ന ശേഷിക്കാര്‍ക്കായി സഹൃദയ സംഘടിപ്പിച്ച കോഴിയും കൂടും വിതരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് എല്‍സി ജോര്‍ജ് നിര്‍വഹിക്കുന്നു. ഫാദര്‍ സിബിന്‍ മനയമ്പിളി, ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഫാ.ജോസഫ് കൊടിയന്‍, സക്കീര്‍ തമ്മനം, സെലിന്‍ പോള്‍, കെ.ഒ.മാത്യൂസ്, എന്നിവര്‍ സമീപം. 
Kerala

25 കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കാരീത്താസ് ഇറ്റാലിയാനയുമായി സഹകരിച്ചു ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു. പൊന്നുരുന്നി സഹൃദയയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എല്‍സി ജോര്‍ജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സക്കീര്‍ തമ്മനം, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ സിബിന്‍ മനയമ്പിളി, ഫാ.ജോസഫ് കൊടിയന്‍, പ്രോഗ്രാം ഓഫിസര്‍ കെ. ഒ. മാത്യുസ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, എന്നിവര്‍ സംസാരിച്ചു. ജോസ് പോള്‍ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കി.

അന്തിമ സിനഡ് രേഖയുടെ കരട് തയ്യാറാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ പങ്ക്

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു