Kerala

മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലങ്കര മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. വിഷ്ണുദാസ് റ്റി. ഡി, ഫാ. ഗ്രെയ്‌സണ്‍ വേങ്ങയ്ക്കല്‍ എന്നിവര്‍ സമീപം.

അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട മലങ്കര മേഖലയിലെ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മലങ്കര മേഖലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനായി സ്റ്റീം ഇന്‍ഹീലര്‍, പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍, ആയുര്‍വ്വേദ – ഹോമിയോ പ്രതിരോധ മരുന്നുകള്‍ എന്നിവയാണ് കെ.എസ്.എസ്.എസ് വിതരണം ചെയ്തത്. ചിങ്ങവനം, ഇരവിപേരൂര്‍, റാന്നി, വാകത്താനം, പാച്ചിറ, വെളിയനാട്, കല്ലിശ്ശേരി, കുറ്റൂര്‍, തിരുവംവണ്ടൂര്‍, തുരുത്തിക്കാട്, തെങ്ങേലി, കറ്റോട്, ഓതറ എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഫാ. ഗ്രെയ്‌സണ്‍ വേങ്ങയ്ക്കല്‍, വിഷ്ണുദാസ് റ്റി.ഡി എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഭക്ഷ്യക്കിറ്റ് വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു