Kerala

ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാതിപത്യം രാജ്യത്തിന് നാണക്കേട്: കെ. സി.വൈ.എം

Sathyadeepam
ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ  ഏകാതിപത്യ ഭരണം രാജ്യത്തിന് നാണക്കേടാണെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കാൻ സുപ്രീം കോടതിയോ  രാഷ്ട്രപതി യോ ഇടപെടണമെന്നും കെ.സി.വൈ.എം എറണാകുളം- അങ്കമാലി മേജർ അതിരൂപത സമിതി ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികളുടെ ബാക്കി പത്രമാണ് ലക്ഷദീപ് നിവാസികൾ അനുഭവിക്കുന്നത്. ഇൻഡ്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന ന്യായമായ അവകാശങ്ങൾ ലക്ഷദീപ് ജനതയ്ക്ക് നിഷേധിക്കപ്പെടുകയാണ്.
തൊഴിൽ നിഷേധിക്കുന്നതും ഇഷ്ട ഭക്ഷണം വിലക്കുന്നതും അധിക മക്കളുള്ളതിൻ്റെ പേരിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുന്നതും പ്രതിഷേധിക്കുന്നവരെ അന്യായമായി തുറങ്കിലടയ്ക്കുന്നതും പൗരന്മാരുടെ ന്യായമായ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്.
കേരള സർക്കാർ ഈ വിഷയത്തിൽ ലക്ഷദീപ് നിവാസികൾക്കൊപ്പം നിൽക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.
അങ്കമാലിയിൽ കൂടിയ പ്രതിഷേധ യോഗം ഡയറക്ടർ ഫാ. സുരേഷ് മൽപാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടിജോ പടയാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അസി.ഡയറക്ടർ ഫാ.മാത്യു തച്ചിൽ, ഭാരവാഹികളായ ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ്, സൂരജ് ജോൺ പൗലോസ്, ജിസ്മി ജിജോ, ജിസ്മോൻ ജോൺ, ജിൻഫിയ ജോണി, പ്രിയ ജോർജ്, കിരൻ ക്ലീറ്റസ്, റിസോ തോമസ്, തുഷാര തോമസ്, ബവ്റിൻ ജോൺ, ജിതിൻ തോമസ്, ഡിവോൺ പനയ്ക്കൽ എന്നിവർ സംസാരിച്ചു

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024