Kerala

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

Sathyadeepam

അള്‍ത്താര ബാലികാ ബാലന്മാര്‍ക്കായി M C B S, Param Prasad Province, Eucharistic Apo-stolate ന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ അഖിലകേരള ബൈബിള്‍ ക്വിസ് മത്സരം ആഘോഷപൂര്‍വം അവസാനിച്ചു. കേരളത്തിലെ വിവിധ റീത്തുകളില്‍ നിന്നും രൂപതകളില്‍ നിന്നുമായി എഴുപതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. താമരശ്ശേരി രൂപതയിലെ കണ്ണോത്ത്, കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍, എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈറ്റില എന്നീ ഇടവകകളാണ് ഒന്നും (പതിനായിരം രൂപയും ട്രോഫിയും) രണ്ടും (ഏഴായിരം രൂപയും ട്രോഫിയും) മൂന്നും (അയ്യായിരം രൂപയും ട്രോഫിയും) സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

വിജയികള്‍ക്ക് എം സി ബി എസ് സുപ്പീരിയര്‍ ജനറാള്‍ ഫാ. അഗസ്റ്റിന്‍ പായിക്കാട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസഫ് കൈപ്പയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിരവധി സന്യാസിനുകളും വൈദികരും യുവജനങ്ങളും പങ്കെടുത്തു. സഭയില്‍ ആദ്യമായി നടത്തപ്പെട്ട ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഇതുപോലുള്ള മത്സരങ്ങള്‍ വരുംവര്‍ഷങ്ങളിലും ഉണ്ടാകുമെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. ആന്റോ പുതുവ അറിയിച്ചു.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു