Kerala

മുനമ്പം വിഷയത്തിൽ ഐക്യദാർഡ്യവുമായി : കത്തോലിക്ക കോൺഗ്രസ്സ്

Sathyadeepam

പുത്തൻ പീടിക: മുനമ്പം വിഷയത്തിൽ സർക്കാർ അലംഭാവം ഒഴിവാക്കണമെന്നും, പ്രദേശവാസികളുടെ ആശങ്കക്ക് അറുതിവരുത്തണമെന്നും, നിയമാനുസൃതമായി 610 കുടുംബങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശ വാദം ഉപേക്ഷിക്കാനും,

അവരുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാനും വഖഫ് ബോർഡിന് സർക്കാർ നിർദേശം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ്സ് പുത്തൻ പീടിക യൂണിറ്റ് നടത്തിയ മുനമ്പം ഐക്യദാർഡ്യ സദസ് ആവശ്യപ്പെട്ടു.

രണ്ടാമത്തെ ദിവ്യബലിക്കു ശേഷം പള്ളിയങ്കണത്തിൽ നടത്തിയ ഐക്യദാർഡ്യസദസ്സിൽ  യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ഡയറക്ടർ റവ.ഫാ ജോസഫ് മുരിങ്ങാത്തേരി ഐക്യദാർഡ്യ സദസ് ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ഫാ. ജോബിഷ് പാണ്ടിയാ മാക്കൽ യൂണിറ്റ് സെക്രട്ടറി ജോബി സി.എൽ, ട്രഷറർ ലൂയീസ് താണിക്കൽ കൈക്കാരൻ ആൽഡ്രിൻ ജോസ്, മാതൃവേദി പ്രസിഡന്റ് ഷാലി ഫ്രാൻസിസ്,

കുടുംബ കൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ഫ്രാങ്കോ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. വിൻസെന്റ് കുണ്ടുകുളങ്ങര, ജോസഫ് സി.സി, ജെസ്സി വർഗ്ഗീസ്, എ.സി. ജോസഫ്, ഷാജു മാളിയേക്കൽ, വിൻസെന്റ് മടാശ്ശേരി, സണ്ണി.കെ.എ, ബിജു ബാബു എന്നിവർ നേതൃത്വം നൽകി 

ബോദുവിന്‍ രാജാവിന്റെ നാമകരണം: തിടുക്കം വേണ്ടെന്ന് ആഫ്രിക്കന്‍ കാര്‍ഡിനല്‍

നൈജീരിയയില്‍ 15 പള്ളികള്‍ പൂട്ടിയതായി മകുര്‍ദി രൂപത മെത്രാന്‍

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [07]

ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് (1125-1180) : നവംബര്‍ 14

വംശീയ വിവേചനത്തിന് നേരെ കണ്ണടയ്ക്കാനാവില്ല: വത്തിക്കാന്‍