Kerala

മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. മാലിപറമ്പിലിന്റെ ചരമാവാര്‍ഷികം ആചരിച്ചു

Sathyadeepam

ആര്‍പ്പൂക്കര: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപറമ്പിലിന്റെ 26-ാമത് ചരമവാര്‍ഷികാചരണവും അനുസ്മരണവും ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, ആര്‍പ്പൂക്കര ശാഖ, കുടമാളൂര്‍ മേഖല, ചങ്ങനാശേരി അതിരൂപത എന്നിവയുടെ സഹകരണത്തോടെയാണ് അനുസ്മരണപരിപാടി സംഘടിപ്പിച്ചത്. ദിവ്യബലിയില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

2024 ലെ ഫാ. ജോസഫ് മാലിപറമ്പില്‍ പുരസ്‌കാര ജേതാവ് മാനന്തവാടി രൂപതാംഗമായ ഫാ. ജോസഫ് ചിറ്റൂരിനു പുരസ്‌കാരം സമ്മാനിച്ചു. ഫാ. മാലിപറമ്പില്‍ ചരമരജതജൂബിലി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പ്രസംഗമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സമ്മേളനത്തില്‍ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോഷി പാണംപറമ്പില്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, സംസ്ഥാന ഓര്‍ഗനൈസര്‍ തോമസ് അടപ്പുക്കല്ലിങ്കല്‍,

ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചമാക്കല്‍, ദേശീയ സെക്രട്ടറി ലൂക്ക് പിണമിറുകില്‍, കൊല്ലം റീജിയന്‍ ഓര്‍ഗനൈസര്‍ ടിന്റോ തൈപറമ്പില്‍, ആര്‍പ്പൂക്കര വികാരി ഫാ. ലൂയിസ് വെള്ളാനിക്കല്‍, അതിരൂപതാ പ്രസിഡന്റ് സിജോ ശാസ്താംചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബെവ്‌കോയുടെ പരസ്യവീഡിയോയ്‌ക്കെതിരെ ശക്തമായ നടപടി വേണം

സാറാമ്മച്ചി

പ്രകാശത്തിന്റെ മക്കള്‍ [27]

ഒരു സൂത്രവിദ്യ

ജീവനു കരുതലേകാന്‍ ക്യാമ്പുകള്‍ വേണം