കാഞ്ഞിരപ്പള്ളി രൂപത 12ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമത് സമ്മളനത്തിന്റെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കുന്നു.വികാരി ജനറാള്‍മാരായ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. റവ. ഫാ. കുര്യന്‍ താമരശ്ശേരി,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു,ഡോ ജോസ് കല്ലറക്കല്‍, ബിജു പി മാണി എന്നിവര്‍ സമീപം. 
Kerala

ഇ എസ് എ വിഷയത്തില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുന്നത് ഇനിയും വൈകരുത് : മാര്‍ ജോസ് പുളിക്കല്‍

Sathyadeepam

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന അന്തിമ തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമത് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തിരുത്തിയ രേഖകള്‍ കേന്ദ്ര പരിസ്ഥി സമര്‍പ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സര്‍ക്കാരിന്റെയും അടിയന്തിര ഇടപെടലും തുടര്‍പടികളും ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വപ്പെട്ടവരുടെ സത്വര നടപടികള്‍ പ്രതീക്ഷിക്കുന്ന ജനത്തെ നിരാശരാക്കരുതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസവും, കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടിക്കാനം മരിയന്‍ കോളജിലെ പ്രൊഫ.ബിജു പി മാണി, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് സയന്റിസ്റ്റായിരുന്ന ഡോ ജോസ് കല്ലറക്കല്‍, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു എന്നിവര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട ചര്‍ച്ചകള്‍ക്ക് രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു. കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പി ടി ഭാസ്‌കര പണിക്കര്‍ സയന്‍സ് റൈറ്റിംഗ് ഫെലോഷിപ്പ് അവാര്‍ഡ് ലഭിച്ച പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യുവിനെ കൗണ്‍സില്‍ യോഗം ആദരിച്ചു.

വികാരി ജനറാളും ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ ,അജിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]