കാവുംകണ്ടം ഇടവക കൂട്ടായ്മ പാഥേയം എന്ന പേരില്‍ നടത്തിയ ഉച്ചഭക്ഷണ കിറ്റ് വികാരി ഫാ. സ്‌കറിയ വേകത്താനം രാമപുരം കുഞ്ഞച്ചന്‍ മിഷനറി ഭവനുവേണ്ടി മാത്തുക്കുട്ടിയെ ഏല്‍പ്പിക്കുന്നു. ജിന്‍സ് മാതാളിപ്പാറയില്‍, ബിജു പള്ളിക്കുന്നേല്‍, ബിജു കോഴിക്കോട്ട്, തുടങ്ങിയവര്‍ സമീപം. 
Kerala

കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാഥേയം ഭക്ഷണപ്പൊതി ശേഖരിച്ച് വിതരണം ചെയ്തു

Sathyadeepam

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളില്‍ നിന്നും ഭക്ഷണ കിറ്റ് പാഥേയം ശേഖരിച്ച് രാമപുരം കുഞ്ഞച്ചന്‍ മിഷനറി ഭവന്‍, മറ്റത്തിപ്പാറ ബ്ലഡ് കുഞ്ഞച്ചന്‍ ഭവന്‍ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. മരിയ ഗോരെത്തി കൂട്ടായ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉച്ചഭക്ഷണം ശേഖരിച്ച് കാരുണ്യ സ്ഥാപനത്തിന് വിതരണം ചെയ്തത്. ഈ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇടവകയുടെ സമീപത്തുള്ള വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതി ഉള്‍പ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങളും നല്‍കിവരുന്നു.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു