Kerala

50000 വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയുമായി സഹൃദയ

Sathyadeepam

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്നൂറോളം ഗ്രാമങ്ങളില്‍ അമ്പതിനായിരം വനിതകള്‍ അമ്പതിനായിരം നാടന്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ. സഹൃദയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അന്തര്‍ദേശീയ പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് പരിസ്ഥിതി വാരാചരണത്തിന്റേയും ഫലവൃക്ഷത്തൈ നടീലിന്റേയും അതിരൂപതാതല ഉദ്ഘാടനം തൃക്കാക്കര കരുണാലയത്തില്‍ ഉമാ തോമസ് എം.എല്‍.എ. നിര്‍വഹിക്കും. പുതിയ തലമുറയ്ക്ക് പരിസ്ഥിതിയോടും മരങ്ങളോടും ആഭിമുഖ്യം വളര്‍ത്തുക, നാടന്‍ ഫലവൃക്ഷ ഇനങ്ങള്‍ പരമാവധി പ്രചരിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാ ക്കുക, ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം പകരുക, പരമാവധി മരങ്ങള്‍ വളര്‍ത്തിയും കാര്‍ബണ്‍ നിര്‍ഗമന പ്രവര്‍ത്തനങ്ങള്‍ കുറച്ചും കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമങ്ങള്‍ രൂപീകരിക്കുക, വളരുന്ന തലമുറയ്ക്ക് ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024