Kerala

കവിതയാണ് മനുഷ്യന് ലഭിച്ച ഏറ്റവും വലിയ സിദ്ധി എന്ന് വിശ്വസിക്കുന്ന കവിയാണ് കുമാരനാശാൻ : എം. കെ. സാനു.

Sathyadeepam

കൊച്ചി : മനുഷ്യ വർഗ്ഗത്തിന് നാളിതുവരെയും ലഭിച്ച  സിദ്ധികളിൽ വച്ച് വിശിഷ്ടമായത് അവന്റെ സാഹിത്യമാണ്. കവിതയാണ് മനുഷ്യന് ലഭിച്ച ഏറ്റവും വലിയ സിദ്ധി എന്ന് വിശ്വസിക്കുന്ന കവിയാണ് കുമാരനാശാൻ എന്ന് പ്രൊഫ. എം. കെ സാനു അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കുമാരനാശാൻ ശതാബ്‌ദി വർഷം സ്. സ്നേഹ ഗായകന് സ്മരണാഞ്ജലി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. ആമുഖാവതരണം നടത്തി. സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ മുഖ്യാഥിതി ആയിരുന്നു.ഉദാത്ത മായ ഒരു കവിയാണ് കുമാരനാശാൻ എന്നും ഗുരുസ്ഥാനത്തു നിൽക്കുന്നവർ മാർഗദർശികളാകുന്നത്  അവരുടെ ജീവിതം തന്നെ കാണിച്ചു തരുമ്പോഴാണ് എന്ന് ശ്രീവത്സൻ ജെ. മേനോൻ അഭിപ്രായപ്പെട്ടു.പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷൻ ചീഫ് കോർഡിനേറ്റർ സനു സത്യൻ ആശംസകളർപ്പിച്ചു. കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിതയെ അധികരിച്ച്  മാസ്റ്റർ അഭിഷേക് എം. ജെ. ലഘു കഥപ്രസംഗം നടത്തി. കാവ്യഞ്ജലി ആശയവതരണം, ആശാൻ കവിതകളുടെ ആലാപനം ടി. പി. വിവേകും സംഘവും അവതരിപ്പിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024