Kerala

കാവുംകണ്ടം മിഷലീഗിന്റെ ആഭിമുഖ്യത്തിൽ പ്രേഷിതദിനം ആചരിച്ചു

Sathyadeepam

കാവുകണ്ടം: മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ തോമാശ്ലീഹായുടെ ഓർമ്മ ത്തിരുന്നാളിനോട് അനുബന്ധിച്ച് പ്രേഷിതദിനമായി ആചരിച്ചു. ഫാ. മാത്യു അമ്മോട്ടു കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. മിഷൻ ലീഗിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അംഗത്വ സ്വീകരണവും പൊതുദിവ്യകാരുണ്യ സ്വീകരണവും നടത്തി. പ്രേഷിതദിനത്തോടനുബന്ധിച്ച് മിഷൻ ലീഗ് പതാക ഉയർത്തി .ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഫാ. സ്കറിയ വേകത്താനം മുഖ്യ സന്ദേശം നൽകി. മിഷൻലീഗംഗങ്ങളുടെ വർണ്ണശബളമായ പ്രേഷിത റാലി നടത്തപ്പെട്ടു. ഗ്രീൻ ഹൗസ്, റെഡ് ഹൗസ് ,ബ്ലൂ ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, അജിമോൾ പള്ളിക്കുന്നേൽ, ആൽബിൻ സാബു കറിക്കല്ലിൽ, സാന്ദ്രാ ബ്രൂസ് ലി കൊല്ലപ്പള്ളിൽ , ജിയാ കൂറ്റക്കാവിൽ , അമൽ തങ്കച്ചൻ കിഴക്കേ നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു