പറവൂർ : കരുണയുടെ ദ്വീപ് എന്നറിയപ്പെടുന്ന ഗോതുരുത്തിൽനിന്നും കാരുണ്യത്തിന്റെ പൊതിച്ചോറുമായി കെ സി വൈ എം പ്രവർത്തകർ.
അവശതയനുഭവിക്കുന്ന സഹോദരങ്ങൾക്ക് മാസത്തിലൊരിക്കൽ ഒരു പൊതി ഭക്ഷണവുമായി ഇറങ്ങുകയാണ് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ കെ സി വൈ എം സംഘടനയിലെ യുവതി യുവാക്കൾ.
ഇടവകയിലെ കുടുംബയൂണിറ്റുകളുമായി സഹകരിച്ചാണ് ഈ കാരുണ്യ പ്രവർത്തനം കെ സി വൈ എം നടത്തുന്നത്. പൊതിച്ചോറ് ഇടവകയിലെ രണ്ടോ മൂന്നോ കുടുംബയൂണിറ്റിലെ വീടുകൾ ചേർന്ന് തയ്യാറാക്കുകയും കെ സി വൈ എം പ്രവർത്തകർ അത് ശേഖരിച്ച് അശരണരായവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നു.
പറവൂർ കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ വഴിയോരത്തും, കടത്തിണ്ണയിലും താമസിക്കുന്ന അനാഥരായവർ, അഗതി മന്ദിരങ്ങൾ, ആശുപത്രികൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ എന്നിവർക്കാണ് ഭക്ഷണം നൽകുന്നത്. ജൂലൈ മാസത്തിൽ ആരംഭിച്ച ഈ പ്രവർത്തനത്തിന്ഗോതുരുത്ത് ഫൊറാന വികാരി ഫാ. ഡോ. ആൻറണി ബിനോയ് അറയ്ക്കൽ, സഹവികാരി ഫാ. നിവിൻ കളരിത്തറ
കെ സി വൈ എം ആനിമേറ്റർ ഗോഡ് വിൻ ടൈറ്റസ് യൂണിറ്റ് പ്രസിഡൻറ് മനീഷ് മിലൻ, സെക്രട്ടറി അമല ജോയ് ഭാരവാഹികളായ തോബിത്ത്, അൻഷ്യ സാജൻ, എവിലിൻ ബെന്റോ, ആർവിൻ, ദിയ ജോയ്, ഷാനിയ ദിയ, ഡീന, ഹെൽഗ, സിജോ, നേഹ, ഹിതേഷ്, ജിഫിൻ, തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.