സഹൃദയയുടെ നേതൃത്വത്തിൽ വിജോപുരം പറമ്പയത്ത്  പ്രവർത്തിക്കുന്ന ബനാന വില്ലേജിൽ ആരംഭിച്ച സഹൃദയ ഭക്ഷ്യവസ്തു നിർമ്മാണ യൂണിറ്റ്  റോജി.എം.ജോൺ എം.എൽ.എ.  ഉദ്ഘാടനം ചെയ്യുന്നു.  ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, പി.പി. ഷാജു, ഫാ. ജോസ് കൊളുത്തുവെള്ളിൽ,  പോൾ. പി. ജോസഫ്, ഫാ. സിബിൻ മനയമ്പിള്ളി,  പാപ്പച്ചൻ തെക്കേക്കര എന്നിവർ സമീപം. 
Kerala

ഭക്ഷ്യ മേഖലയിൽ നിർണായകമായ മുന്നേറ്റവുമായി സഹൃദയ ഭക്ഷ്യവസ്തു നിർമാണ യുണിറ്റ് 

Sathyadeepam

അങ്കമാലി : മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക എന്നത് വലിയ സാമൂഹ്യ പ്രവ ർത്തനമാണെന്ന്  റോജി.എം.ജോൺ എം.എൽ.എ.  എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ വിജോപുരം പറമ്പയത്ത്  പ്രവർത്തിക്കുന്ന ബനാന വില്ലേജിൽ ആരംഭിച്ച സഹൃദയ ഭക്ഷ്യവസ്തു നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യമേഖലയിൽ  പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലൂടെ  അനവധി തൊഴിൽ സാധ്യതകൾ തുറന്നു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മഞ്ഞൾ, മുളക്, മല്ലി എന്നിവ വൃത്തിയായി പൊടിച്ച്, പാക്കറ്റുകളിലാക്കി സഹൃദയ ഹെൽത്ത്‌ ആൻഡ് കെയർ മാർട്ട് വഴി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നു. ഇതോടൊപ്പം മറ്റു ഭക്ഷ്യവസ്തുക്കളും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന്   അധ്യക്ഷത വഹിച്ച സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.. ഗോതമ്പുപൊടി,അരിപ്പൊടി, കമ്പം പൊടി, ശുദ്ധമായ വെളിച്ചെണ്ണ എന്നിവയും ലഭ്യമാകുന്നതാണ്.  സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, സഹൃദയ കറുകുറ്റി റീജിയണൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, വാർഡ് മെമ്പർ പോൾ. പി. ജോസഫ്, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പി.പി. ഷാജു എന്നിവർ സംസാരിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]