കാരിത്താസ് ഇന്ത്യയുടെയും കേരള സർവീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കെ.സി ബി സി നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ സജീവം ഏക ദിന ശില്പശാലയിൽ കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ക്ലാസെടുക്കുന്നു. കാരിത്താസ് ഇന്ത്യ അസി.ഡയറക്ടർ റവ ഡോ. ജോളി പുത്തൻ പുര, ഡയറക്ടർ റവ ഡോ. പോൾ മൂഞ്ഞേലി, കേരള സോഷ്യൽ സർവീസ് ഫോറം സെക്രട്ടറി ഫാ ജേക്കബ് മാവുങ്കൽ, ടെമ്പറൻസ് കമ്മീഷൻ സെക്രട്ടറി ഫാ ജോൺ അരീക്കൽ എന്നിവർ സമീപം 
Kerala

സജീവം: ഏക ദിന ശില്പശാല നടത്തി

Sathyadeepam

കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും ചേർന്ന് കേരളത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാപ് യിന്റെ റിവ്യൂ മീറ്റി oഗും ഏകദിന പഠന ശില്പശാലയും പാലാരിവട്ടം പി.ഓ സി യിൽ കാരിത്താസ് ഇന്ത്യയുടെ ഡയറക്ടർ റവ.ഫാ പോൾ മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

കേരള സോഷ്യൽ സർവ്വീസ് ഫോറം സെക്രട്ടറി ഫാ ജേക്കബ് മാവുങ്കൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

കാരിത്താസ് ഇന്ത്യ അസി. ഡയറക്ടർ റവ.ഡോ. ജോളി പുത്തൻ പുര, കെ.സി ബി സി ടെമ്പറൻസ് കമ്മീഷൻ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, സജീവം പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ആൽബിൻ ജോസ് , സംസ്ഥാന പ്രോഗ്രാം ഓഫീസർ അബീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളിൽ കെ സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ , ട്രെയ്നർ അഡ്വ.എൽദോ പൂക്കുന്നേൽ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള സഭയുടെ നേതൃത്വത്തിൽ 32 രൂപതകളിൽ ലഹരിക്കെതിരെ നടപ്പാക്കുന്ന പദ്ധതിയാണ് സജീവം. 32 രൂപ തകളിൽ നിന്നുള്ള ഡയറക്ടർമാരും കോ-ഓർഡിനേറ്റർമാരും ഏകദിന ശില്പശാലയിൽ പങ്കെടുത്തു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024